Friday, March 20, 2026
Breaking News
Cricket, Indian Premier League

നൽകിയ കോടികൾക്ക് ഈ സീസൺ എങ്കിലും പന്തിന് പ്രത്യുപകാരം നൽകാൻ സാധിക്കുമോ!!., ലക്ക്നൗ ടീം ഒരു അവലോകനം…

കഴിഞ്ഞ കുറച്ചു സീസനുകൾ ലക്ക്നൗ സൂപ്പർ ജയന്റ്സിന് നിരാശയുടെ സീസനുകളായിരുന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ പന്ത് തന്റെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കളിച്ചു തീർത്തത്.മികച്ച ഒരു ടീം പുതിയ സീസണിലേക്ക് കെട്ടി പൊക്കിട്ടുണ്ടെങ്കിലും ബലഹീനതകൾ പ്രകടനമാണ്..

ബാറ്റിംഗിൽ പന്തിന് അധിക തലവേദനകൾ ഉണ്ടാവാൻ ഇടയില്ല. ഏതൊരു കൊലകൊമ്പൻ ബൗളേറായും അടിച്ചു തകർക്കാൻ കെല്പുള്ള മാർഷും കൂടെ സാഹചര്യത്തിന് ഒത്തു ബാറ്റ് ചെയ്യുന്ന മാർക്രവും കൂടെയാകുമ്പോ ഓപ്പണിങ് ശക്തം. മാർക്രം തന്റെ ഏറ്റവും മികച്ച ഫോമിലാണെന്നുള്ളത് ലക്ക്നൗവിന്റെ കരുത്ത് കൂട്ടും. മൂന്നാമത്തെ പൊസിഷനിലേക്ക് പൂരാൻ കൂടെ എത്തുമ്പോൾ സീസണിലെ ഏറ്റവും മികച്ച ടോപ് 3 ബാറ്റിംഗ് ഓർഡറുകളിൽ ഒന്നിനും കളം ഒരുങ്ങും..

മധ്യനിരയും ശക്തമാണ്. കുട്ടി ക്രിക്കറ്റിൽ പന്ത് ഡൽഹിയിലെ തന്റെ ആദ്യ നാളുകൾ പോലെ ബാറ്റ് ചെയ്യേണ്ടത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടും. ഈ ഒരു സാഹചര്യം മനസിലാക്കി തന്നെ തന്റെ ഏറ്റവും മികച്ചത് നൽകാൻ മികച്ച പരിശീലനത്തിലാണ് അദ്ദേഹം. മധ്യനിരയിൽ പന്തിന് കൂട്ടായി ബാഡോണി കൂടെ എത്തുന്നതോടെ മധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ടീമിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.

ഫിനിഷിങ്ങിൽ ടീമിന് പോരായമകളുണ്ട്. പരിക്ക് മാറി ഹസർറങ്ക കളത്തിലേക്ക് എത്തേണ്ടത് ടീമിന് അതാവശ്യമാണ്.ഹസറങ്കയുടെ ഓൾ റൗണ്ട് മികവായിരിക്കും ലക്ക്നൗ ടീമിന്റെ പ്ലയിങ് ഇലവൻ ബാലൻസ് ഊട്ടി ഉറപ്പിക്കുന്നത്.ശഹബാസ് അഹ്‌മമദോ അബ്ദുൽ സമദോ ഇന്നിങ്സ് ഫിനിഷ് ചെയ്യാനുള്ള ജോലി ഏറ്റെടുക്കേണ്ടതുമുണ്ട്. പക്ഷെ എത്രത്തോളം ഫിനിഷിങ്ങിൽ ഇരുവർക്കും മികവ് കണ്ടെത്താൻ കഴിയുമെന്ന് കണ്ട് തന്നെ അറിയേണ്ടി ഇരിക്കുന്നു. അവസാന ഓവറുകളിൽ ഒരു സെറ്റ് ബാറ്റർ ക്രീസിൽ ഇല്ലെങ്കിൽ ലക്ക്നൗവിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല.

മികച്ച ഒരു ബൗളിംഗ് യൂണിറ്റ് ടീമിന്നുണ്ട്. ഷമി നയിക്കുന്ന പേസ് നിര യുവത്വവും പരിചയ സമ്പത്തും കൊണ്ട് മികവുള്ളതാണ്. മയങ്ക് യാദവും മോഹ്‌സിൻ ഖാനും പരിക്ക് ഏൽക്കാതെ കളിക്കാൻ കഴിഞ്ഞാൽ മികച്ച ഒരു ഫാസ്റ്റ് ബൗളിംഗ് സഖ്യം തന്നെ ലക്ക്നോവിന് രൂപപ്പെടുത്താം. ഷമിയും മോഹ്‌സിൻ ഖാനുമായിരിക്കും ലക്ക്നൗ ന്യൂ ബോൾ പെയർ. ഇരുവരും താളം കണ്ടെത്തിയാൽ മധ്യ ഓവറുകളിൽ മയങ്ക് യാദവിനെയും ഡിഗ്വേഷിനെയും ഹസറങ്കയും കൃത്യമായ രീതിയിൽ നായകൻ പന്തിന് ഉപോയിഗിക്കാനും കൂടെ കഴിഞ്ഞാൽ പ്ലയോഫ് എത്താൻ ലക്ക്നൗവിന് സാധിക്കും. എങ്കിലും ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്ത് എറിയുന്ന ആരും തന്നെയില്ലെന്നത് ബലഹീനതയാണ്. അവിടെ ഷമിയുടെയും ആവേഷ് ഖാന്റെയും ബൗളിംഗ് പരിചയ സമ്പത്ത് മാത്രമായിരിക്കും ലക്ക്നൗന്റെ ശക്തി.

എന്റെ അഭിപ്രായത്തിൽ ലക്ക്നൗവിന്റെ ഏറ്റവും മികച്ച പ്ലയിങ് 12 ചുവടെ ചേർക്കുന്നു.

മാർഷ്

മാർക്രം

പൂരാൻ

പന്ത്

ബഡോണി

ഹസറങ്ക

അബ്ദുൽ സമദ്

ഷമി

ആവേഷ് ഖാൻ

മോഹ്‌സിൻ ഖാൻ

ഡിഗ്വേഷ്

മയങ്ക് യാദവ്

ഈ ടീം എവിടെ വരെ, എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *