Wednesday, April 1, 2026
Breaking News
Cricket

ഐ പി എൽ ആഘോഷങ്ങൾക്ക് ഇടയിലെ വനിതാ ഏകദിന ക്രിക്കറ്റിൽ റെക്കോർഡ് ചെയ്സ്.., ഇതിഹാസ ഇന്നിങ്സുമായി അമേലിയ..

വനിതാ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിൽ റെക്കോർഡ് ചെയ്സ്. ദക്ഷിണ ആഫ്രിക്കയുടെ 347 റൺസ് എന്നാ വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കേ ന്യൂസിലാൻഡ് വനിതകൾ പിന്തുടർന്ന് 2 വിക്കറ്റിന് വിജയിച്ചു.പുറത്താവാതെ 179 റൺസ് നേടിയ കിവീസ് നായിക അമേലിയ കേറാണ് വിജയശില്പി.

നേരത്തെ ടോസ് നേടിയ കെർ സൗത്ത് ആഫ്രിക്കയേ ബാറ്റിംഗിന് അയക്കുകയായിരുന്നു.91 റൺസ് നേടിയ അന്നേക ബോഷാണ് ദക്ഷിണ ആഫ്രിക്കൻ ടോപ് സ്കോറർ.നായിക ലോറ 69 റൺസ് സ്വന്തമാക്കി. അവസാന ഓവറുകളിൽ അടിച്ചു തകർത്ത ടൈറോന്റെ മികവിൽ ദക്ഷിണ ആഫ്രിക്ക 346 റൺസ് സ്വന്തമാക്കി.25 പന്തിൽ 52 റൺസാണ് താരം സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിൽ ഒരൊറ്റത് വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ കെർ ഉറച്ചു നിന്നു. വിക്കറ്റ് കീപ്പർ ഇസ്ബല്ല മാത്രമാണ് അമേലിയക്ക് പിന്തുണ നൽകിയത്. ഇസ്ബെല്ല 48 പന്തിൽ 68 റൺസ് സ്വന്തമാക്കി. ഒടുവിൽ 139 പന്തുകളിൽ 179 റൺസ് സ്വന്തമാക്കി വനിതാ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നിലൂടെ അമേലിയ ന്യൂസിലാണ്ടിന് ചരിത്രവിജയം നേടികൊടുത്തു.

ഒരുപിടി റെക്കോർഡുകളും ഈ മത്സരത്തിൽ പിറന്നു. വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ചെയ്‌സ് എന്നതാണ് ആദ്യത്തെത്.റൺസ് പിന്തുടരുമ്പോളുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ അങ്ങനെ പോകുന്നു നേട്ടങ്ങൾ. തന്റെ 25 മത്തെ വയസിൽ തന്നെ അമേലിയ ഇതിഹാസ നിരകളിലേക്ക് ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *