Wednesday, March 11, 2026
Breaking News
Cricket, International Cricket

കരിയർ ബെസ്റ്റ് റാങ്കിങ്കുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്, ഏറ്റവും പുതിയ t20 റാങ്കിങ് ഇങ്ങനെ..

സഞ്ജു സാംസൺ തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും നല്ല കാലത്തിലാണ് ഇപ്പോൾ. T20 ലോകക്കപ്പും ടൂർണമെന്റിലെ താരം എന്നാ നേട്ടവും സ്വന്തമാക്കിയതിന് ശേഷം ദേ ഇപ്പോൾ t20 റാങ്കിങ്ങിലും വമ്പൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് അദ്ദേഹം . സഞ്ജു നിലവിൽ റാങ്കിങ്ങിൽ 22 മത്തെ സ്ഥാനത്താണ്.

വെസ്റ്റ് ഇൻഡീസ് മത്സരത്തിന് മുന്നേ സഞ്ജു റാങ്കിങ്ങിൽ 65 മത്തെ സ്ഥാനത്തായിരുന്നു. നിലവിൽ 22 മത്തെ സ്ഥാനത്തേക്ക് ഉയർന്നു.637 റേറ്റിംഗ് പോയിന്റാണ് നിലവിൽ സഞ്ജുവിന്നുള്ളത്. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണ് ഇത്.ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.871 റേറ്റിംഗ് പോയിന്റാണ് താരത്തിന് നിലവിലുള്ളത്

രണ്ട് കൊല്ലത്തിനു ശേഷം ടീമിലേക്ക് തിരിച്ചു വന്നു കിഷൻ നടത്തിയ പ്രകടനങ്ങൾ എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.അഭിഷേക് തന്റെ ഒന്നാം സ്ഥാനം നിലനിർത്തി.7 ആം സ്ഥാനത്ത് തിലകും 9 സ്ഥാനത്ത് സൂര്യകുമാറും ഇടംപിടിച്ചു.വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്തേക്ക് t20 ബൗളിംഗ് റാങ്കിങ്ങിൽ പിന്തള്ളപെട്ടു.റാഷിദ്‌ ഖാനാണ് പുതിയ ഒന്നാം നമ്പർ.ആറാം സ്ഥാനത്തുള്ള ബുമ്രയാണ് ടോപ് 10 ലുള്ള മറ്റൊരു ഇന്ത്യൻ ബൗളേർ.

T20 ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഹാർദിക് രണ്ടാം സ്ഥാനത്ത് തുടരുന്നു. ആദ്യ പത്തിലുള്ള ഒരേ ഒരു ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *