Thursday, March 19, 2026
Breaking News
Cricket, Indian Premier League

ഗില്ലിന്റെ ഗുജറാത്ത് എത്ര ദൂരം, ടീമിന്റെ ശക്തി ദൗർബല്യങ്ങൾ ഇതാ..

മാർച്ച്‌ 28 ന്ന് ഐ പി എൽ 19 സീസൺ ആരംഭിക്കുകയാണ്. പത്തു ടീമുകളും തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറിയായി കഴിഞ്ഞു.എന്നിരുന്നാലും ഒരു ടീമും പൂർണമായിയും മികച്ചത് എന്ന് പറയാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്നാ നിലയിൽ ഓരോ ടീമുകളുടെയും ശക്തി ദൗർബല്യങ്ങളും അവരുടെ ഏറ്റവും മികച്ച പ്ലയിങ് 12 വും പരിശോധിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. ഒരു ക്രിക്കറ്റ്‌ ആരാധകൻ എന്നാ നിലയിൽ എനിക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമായിരിക്കും ഇത്. എല്ലാവരുടെയും അഭിപ്രായം പലതാകുമെന്ന് തന്നെ വിശ്വസിച്ചു കൊണ്ട് ഗുജറാത്ത്‌ ടൈറ്റാൻസിനെ വിശകലനം ചെയ്ത് കൊണ്ട് തുടങ്ങാം..

ഗുജറാത് ടൈറ്റാൻസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ടീമുകളിൽ ഒന്നാണ്. നാല് സീസനുകൾ കളിച്ച അവർ ഇതിനോടകം ഒരു കിരീടം സ്വന്തമാക്കി കഴിഞ്ഞു. മുൻ നായകൻ ഹാർദിക് പാന്ധ്യയുടെ വിടവ് നികത്താൻ ഇത് വരെയും ആരെ കൊണ്ടും സാധിക്കാത്തത് തന്നെയാണ് ഗുജറാത്തിന്റെ ഏറ്റവും വലിയ പ്രശ്നവും.

കഴിഞ്ഞ സീസണിലെ പോലെ തന്നെ ടോപ് 3യുടെ ഫോം തന്നെയായിരിക്കും ഗുജറാത്തിന്റെ ഭാവി നിർണയിക്കുക. നായകൻ ഗില്ലിന് ഒപ്പം സായി സുദർശൻ തന്നെ ഓപ്പൺ ചെയ്യും. ഇരുവരും മികച്ച ഫോമിൽ തന്നെ ബാറ്റ് ചെയ്താൽ എതിരാളികൾ വിയർക്കുമെന്നത് ഉറപ്പ് തന്നെ. പരിക്ക് മാറി എത്തുന്ന സുദർഷനും ലോകക്കപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട നിരാശയിൽ എത്തുന്ന ഗില്ലും കൂടെ ആവുമ്പോൾ ഓപ്പണിങ് ശക്തം.

മൂന്നാമത്തെ പൊസിഷനിൽ എത്തുന്ന ബറ്റ്ലർ നിലവിൽ തന്റെ ഏറ്റവും മോശം സമയത്താണ്. T20 ലോകക്കപ്പിൽ ഒരൊറ്റ മികച്ച പ്രകടനം പോലും നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ബറ്റ്ലർ ഫോം കണ്ടെത്തിയില്ലെങ്കിൽ ഗുജറാത്ത്‌ അധികം ദൂരം മുന്നോട്ട് പോകില്ല.

ടോപ് ഓർഡറിന് ശേഷം എത്തുന്ന മധ്യ നിര അത്ര ശക്തമല്ല. സുന്ദറിന് നാലാമത്തെ പൊസിഷനിലേക്ക് നറുക്ക് വീണേക്കാം. ഗ്ലെൻ ഫിലിപസിനെയോ ഹോൾഡ്റിനെയോ മധ്യനിര ശക്തിപ്പെടുത്താൻ ഉപോയഗിക്കാം.തന്നിൽ അർപ്പിച്ച വിശ്വാസം ഇനിയെങ്കിലും ഷാരുഖ് ഖാൻ തിരിച്ചു നൽകേണ്ടതുണ്ട്.മുൻ സീസനുകളിൽ കാഴ്ച വെച്ച അവശ്വസിയനീയ പ്രകടനം തെവാട്ടിയ കാഴ്ച വെക്കുകയും ഒപ്പം റാഷിദ്‌ ഖാൻ കൂടെ എത്തുമ്പോൾ ലോവർ മിഡിൽ ഓർഡറും മികച്ചത് തന്നെയാകും.തകർച്ചയിൽ നിന്ന് ഇന്നിങ്സ് കരകയറ്റി മുന്നോട്ടു കൊണ്ട് പോകുവാൻ മിടുക്കുള്ള ഒരു താരം മധ്യ നിരയിൽ ഇല്ലാത്തത് ഗുജറാത്തിന് തിരിച്ചടി തന്നെയാണ്.

റാഷിദ്‌ ഖാനും സായി കിഷോറുമായിരിക്കും ഗുജറാത് സ്പിന്നർമാർ. സുന്ദറിന് മികച്ച ഇക്കണോമിയിൽ പന്ത് എറിയാൻ കഴിയുമെന്നത് റാഷിദിനേ കൂടുതൽ വിക്കറ്റുകൾ എടുക്കാനും സഹായിച്ചേക്കും.പേസ് നിര ശക്തമാണ്. റബാഡയും സിറാജും ആയിരിക്കും പേസ് നിരയെ നയിക്കുന്നത്. സിറാജിന്റെ ന്യൂ ബോൾ മികവ് ഗുജറാത്തിനെ സഹായിക്കും. കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ജേതാവ് പ്രസിദ് കൂടെയാകുമ്പോൾ ബൌളിംഗ് ശക്തമാകും. പ്രസിദ് റൺസ് വഴങ്ങുന്നത് തിരിച്ചടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി എടുക്കാൻ കേമൻ തന്നെയാണ്.

റാഷിദ്‌ ഖാൻ നിലവിൽ ബൗളിങ്ങിൽ തന്റെ മികവിൽ അല്ലെന്ന് തന്നെ പറയേണ്ടി വരും.അത് കൊണ്ട് തന്നെ ഗുജറാത്തിന്റെ മുന്നോട്ടു പോക്കിൽ റാഷിദ്‌ ട്രാക്കിൽ ആവേണ്ടത് അത്യാവശ്യമാണ്.എന്തായിരിക്കും ഗുജറാത്തിന്റെ പ്ലയിങ് 12 എന്ന് പരിശോധിക്കാം

ഗിൽ

സായി സുദർശൻ

ബട്ടലർ

സുന്ദർ

ഫിലിപ്സ് / ഹോൾഡർ.

ഷാരുഖ് ഖാൻ

തെവാട്ടിയ

റാഷിദ്‌ ഖാൻ

റബാഡ

സായി കിഷോർ

സിറാജ്

പ്രസിദ്

ഈ ഒരു ടീം എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അഞ്ചാമതോ ആറമതോ ഫിനിഷ് ചെയ്യാനാണ് സാധ്യത. എന്താണ് നിങ്ങളുടെ അഭിപ്രായം..,

Leave a Reply

Your email address will not be published. Required fields are marked *