Wednesday, March 11, 2026
Breaking News
Cricket, International Cricket

ലോകക്കപ്പ് കിരീടം നേടിയതിന്റെ പിന്നാലെ തന്റെ മക്കളെ കാണാൻ വേണ്ടി ഡ്യുബെ എന്നാ പിതാവ് നടത്തിയ മനോഹരമായ ട്രെയിൻ യാത്രയുടെ കഥ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം തുടർച്ചയായി രണ്ടാം t20 ലോകക്കപ്പ് ഞായറാഴ്ച സ്വന്തമാക്കി. സഞ്ജു സാംസൺ ടൂർണമെന്റിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടത് മലയാളി ആരാധകർ ആഘോഷത്തോടെ ആനന്ദത്തോടെ കണ്ട് തീർത്തതാണ്. എന്നാൽ ശിവം ഡ്യുബെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നൽകുന്ന സംഭാവന പലപ്പോഴും അർഹിക്കപ്പെടുന്ന പരിഗണന ലഭിക്കുനുണ്ടെന്ന് തോന്നാറില്ല. ഡ്യുബെ ലോകക്കപ്പ് മത്സരങ്ങളിൽ നൽകിയ ഇമ്പാക്ട് ഒരു കാലത്തും ചർച്ച ചെയ്യപ്പെടുമെന്നും തോന്നുന്നില്ല

ഡ്യുബെ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ വിനയത്തെയും നമ്മൾ ഒരേ പോലെ പ്രശംസിക്കേണ്ടതുണ്ട്.അഹ്‌മദ്‌ബാദിൽ നിന്ന് മുംബൈയിലേക്ക് പോകുന്നുള്ള ഫ്ലൈറ്റുകൾ ഈ സമയത്ത് ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഡ്യുബെ ട്രെയിനിൽ സഞ്ചരിക്കാൻ തീരുമാനിച്ചു.

തന്റെ വീട്ടിലേക്ക് എത്രയും വേഗം എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.Ac-3 ടയറിന്റെ അപ്പർ ബർത്തിലാണ് ഡ്യുബെ യാത്ര ചെയ്തത് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ദേവന്ദ്ര പാന്ധ്യ റിപ്പോർട്ട്‌ ചെയ്യുന്നത്.താനും ഭാര്യയും തന്റെ സുഹൃത്തും ഇങ്ങനെ ഒരു യാത്രക്ക് തീരുമാനം എടുത്തപ്പോൾ എല്ലാവരും പരിഭ്രാന്തരായി. ആരെങ്കിലും തന്നെ തിരിച്ചു അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നാ ആശങ്ക തന്റെ സുഹൃത്തക്കൾ തുറന്ന് കാട്ടി. അത് കൊണ്ട് തന്നെ രാവിലെ 5.10 ന്ന്, ക്യാപ്പും ഒരു മാസ്കും ഒരു ഫുൾ സ്ലീവ് ഷർട്ടും ധരിച്ചു ഡ്യുബെ ട്രെയിൻ യാത്രക്ക് എത്തി. ഒരുപാട് പേർ പ്ലാറ്റഫോമിൽ ഉണ്ടായിരുന്നു.താൻ വേഗം അപ്പർ ബർത്തിൽ കേറി ഇടം പിടിച്ചു. പക്ഷെ ടിക്കറ്റ് കളക്ടർ തങ്ങളെ തിരിച്ചു അറിഞ്ഞുവെങ്കിലും തന്റെ ഭാര്യയുടെ സമയോചിതമായ ഇടപെടൽ മൂലം ഡ്യുബെയുടെ യാത്ര സുഖകരമായി നടന്നു.

തന്റെ നാല് വയസ്സുള്ള മകളെയും രണ്ട് വയസ്സുള്ള മകനെയും എത്രയും പെട്ടെന്ന് തന്നെ കാണാൻ വേണ്ടിയായിരുന്നു അദ്ദേഹം ഇത്തരത്തിൽ ഒരു യാത്ര നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *