Friday, March 13, 2026
Breaking News
English Premier League, Football

ആർനെ സ്ലോട്ടിന്റെ പരിക്ക് അപ്ഡേറ്റ്: അലിസൺ ബെക്കർ, അലക്സാണ്ടർ ഇസാക്ക്, ഫെഡറിക്കോ കിയേസ എന്നിവരുടെ നിലവിലെ സ്ഥിതി

ആർനെ സ്ലോട്ടിന്റെ പരിക്ക് അപ്ഡേറ്റ്: അലിസൺ ബെക്കർ, അലക്സാണ്ടർ ഇസാക്ക്, ഫെഡറിക്കോ കിയേസ എന്നിവരുടെ നിലവിലെ സ്ഥിതിലിവർപൂളിന്റെ പരിശീലകൻ ആർനെ സ്ലോട്ട്, ടീമിന്റെ പ്രധാന ഗോൾകീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെയുള്ള പ്രമുഖ കളിക്കാരുടെ പരിക്കിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവിട്ടു

. ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുന്നോടിയായി ലിവർപൂൾ വേൾഡ് പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് സ്ലോട്ട് ഈ വിവരങ്ങൾ പങ്കുവെച്ചത്. അലക്സാണ്ടർ ഇസാക്ക്, ഫെഡറിക്കോ കിയേസ എന്നിവരുടെ പരിക്കിനെക്കുറിച്ചും സ്ലോട്ട് പരാമർശിച്ചു . ഈ താരങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഈ അപ്ഡേറ്റുകൾ വ്യക്തത നൽകുന്നു.

ലിവർപൂളിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ അലിസൺ ബെക്കറുടെ പരിക്ക് സംബന്ധിച്ച് ക്ലബ്ബിനും ആരാധകർക്കും വലിയ ആശങ്കയുണ്ടായിരുന്നു. സ്ലോട്ടിന്റെ പ്രസ്താവന പ്രകാരം, അലിസൺ സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലിവർപൂളിന് വലിയ ആശ്വാസമാകും, ടോട്ടെന്ഹാമിനെതിരെ താരം തിരിച്ചെത്തും . ടീമിന്റെ പ്രതിരോധനിരയ്ക്ക് അലിസണിന്റെ സാന്നിധ്യം നിർണായകമാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും നേതൃത്വഗുണവും ടീമിന് കരുത്ത് പകരും. മുന്നേറ്റനിര താരം അലക്സാണ്ടർ ഇസാക്കിന്റെ പരിക്കിനെക്കുറിച്ചും ആർനെ സ്ലോട്ട് സംസാരിച്ചു.താരം ടീമിനോപ്പം ചേർന്നിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി..അതുപോലെ, പ്രധാന താരമായ ഫെഡറിക്കോ കിയേസയുടെ പരിക്കിനെക്കുറിച്ചും സ്ലോട്ട് പരാമർശിച്ചു. പരിക്ക് മാറി താരം ഞായറാഴ്ച ടീമിനോപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *