ഓസ്ട്രേലിയ വൺ ഡേ കപ്പിൽ റെൻഷാക്ക് സെഞ്ച്വറി, ക്യുൻസ്ലാൻഡിന് വിജയം.
ഓസ്ട്രേലിയ വൺ ഡേ കപ്പിൽ റെൻഷാക്ക് സെഞ്ച്വറി, ക്യുൻസ്ലാൻഡിന് വിജയം.
ഓസ്ട്രേലിയ വൺ ഡേ കപ്പിൽ റെൻഷാക്ക് സെഞ്ച്വറി, ക്യുൻസ്ലാൻഡിന് വിജയം.
ടോസ് നേടിയ ടാസ്മാനിയ ബൗളിംഗ് തിരഞ്ഞെടുത്തു. ക്വീൻസ്ലാൻഡ് 6 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് സ്വന്തമാക്കി. 46.3 ഓവർ മാത്രമാണ് ക്വീൻസ്ലാൻഡിന് ബാറ്റ് ചെയ്യാൻ സാധിച്ചത്.മഴ മൂലമാണ് അവർക്ക് മുഴുവൻ ഓവറുകളും ബാറ്റ് ചെയ്യാൻ കഴിയാതിരുന്നത്.
122 റൺസ് സ്വന്തമാക്കിയ മാറ്റ് റെൻഷായാണ് ക്വീൻസ്ലാൻഡ് ടോപ് സ്കോറർ.57 പന്തിൽ 72 റൺസ് സ്വന്തമാക്കിയ ക്ലയ്ടൺ റെൻഷക്ക് മികച്ച പിന്തുണ നൽകി.ടാസ്മാനിയക്ക് വേണ്ടി മാത്യു കുന്ഹമാൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.ടോം റോജഴ്‌സും സ്റ്റാൻലക്കും മിച്ചൽ ഓവനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മഴ മൂലം രണ്ടാം ഇന്നിങ്‌സും 46 ഓവറായി ചുരുക്കി. ടാസ്മാനിയുടെ വിജയലക്ഷ്യം 338 ആയി ഉയർത്തി. എന്നാൽ അവർക്ക് 281 റൺസ് എടുക്കാനെ കഴിഞ്ഞോളു.മത്സരം ക്യുൻസ്ലാൻഡ് 56 റൺസിന് വിജയിച്ചു.
53 പന്തിൽ 68 റൺസ് സ്വന്തമാക്കിയ മാത്യു വെയ്ഡാണ് താസ്മാനിയ ടോപ് സ്കോറർ.ജയ്ക് വെദർലാഡ് 32 പന്തിൽ 55 റൺസ് സ്വന്തമാക്കി.ക്യുൻസ്ലാൻഡ് നായകൻ സ്വെപ്സൺ നാല് വിക്കറ്റ് സ്വന്തമാക്കി.