സ്മിത്തിന്റെ സെഞ്ച്വറി, ആഷ്ടൺ ടേണറിന്‍റെ വെടികെട്ട്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ...
സ്മിത്തിന്റെ സെഞ്ച്വറി, ആഷ്ടൺ ടേണറിന്‍റെ വെടികെട്ട്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ...
സ്മിത്തിന്റെ സെഞ്ച്വറി, ആഷ്ടൺ ടേണറിന്‍റെ വെടികെട്ട്, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ...
ബിഗ് ബാഷ് ലീഗിൽ സ്കോർചേർസും സിക്സയേഴ്‌സും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച ത്രില്ലർ മത്സരങ്ങൾ ഉടൽ എടക്കാറുണ്ട്. ഈ ഒരു സീസണിൽ സ്ഥിതി വിത്യാസത്തമായിരുന്നില്ല.ഈ സീസണിലെ ത്രില്ലർ മത്സരത്തിൽ സിക്സ്യേഴ്‌സ് 14 റൺസിന് വിജയിച്ചു.
ടോസ് നേടിയ സ്കോർചേർസ് നായകൻ ആഷ്ടൺ ടേണർ ബൗളിംഗ് തിരഞ്ഞെടുത്തു.എന്നാൽ സിക്സെയേഴ്‌സ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് സ്വന്തമാക്കി.64 പന്തിൽ 121 റൺസ് സ്വന്തമാക്കിയ സ്റ്റീവ് സ്മിത്താണ് ഇന്നിങ്സ് ടോപ് സ്കോറർ.ബിഗ് ബാഷിലെ സ്മിത്തിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. ബിഗ് ബാഷ് ലീഗിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന മക്ഡർമൊട്ടിന്റെ റെക്കോർഡിന് ഒപ്പമെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
എന്നാൽ വിട്ട് കൊടുക്കാൻ സ്കോർചേർസ് ഒരുക്കാമായിരുന്നില്ല. നായകൻ ടേണർ തകർത്തു അടിച്ചു. സിക്സയേഴ്‌സിന് വേണ്ടി അബ്ബോട്ട് നാല് വിക്കറ്റ് സ്വന്തമാക്കി.അവസാന ഓവറിൽ ജയിക്കാൻ 23 റൺസ് വേണ്ടപ്പോൾ നായകന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഹെൻറിഖ്സ് അവസാന ഓവർ ബൗൾ ചെയ്തു. ഒടുവിൽ 14 റൺസ് അകലെ സ്കോർചേർസ് വീണു. ടേണർ 66 റൺസുമായി പുറത്താവാതെ നിന്നു.