ബിഗ് ബാഷ് ലീഗിൽ 251 റൺസ് സ്വന്തമാക്കി സ്ട്രൈക്കഴ്‌സ്, നായകൻ ഷോർട്ടിന് സെഞ്ച്വറി, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..

ഈ സീസണിൽ ഇത് വരെ ഒരൊറ്റ സെഞ്ച്വറി പോലും പിറന്നിരുന്നില്ല. എന്നാൽ ഇന്ന് ബിഗ് ബാഷ് കണ്ടത് വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ്. രണ്ട് സെഞ്ച്വറികളാണ് ഇന്നത്തെ ദിവസം പിറന്നത്. ആദ്യത്തെ സെഞ്ച്വറി സാക്ഷാൽ സ്റ്റീവ് സ്മിത്തിന്റെ വകയായിരുന്നു. സിക്സയേഴ്‌സിന് വേണ്ടി സ്കോർചേർസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി.
രണ്ടാമത്തെ മത്സരത്തിൽ സ്ട്രൈക്കഴ്‌സിന് വേണ്ടി നായകൻ മാത്യു ഷോർട് സെഞ്ച്വറി നേടി.ഹീറ്റായിരുന്നു അവരുടെ എതിരാളികൾ.54 പന്തിൽ 109 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.7 കൂറ്റൻ സിക്സറും 10 ഫോറും ഈ ഇന്നിങ്സിൽ പിറന്നു.ക്രിസ് ലിൻ ഷോർട്ടിന് മികച്ച പിന്തുണ നൽകി.20 പന്തിൽ 47 റൺസ് അദ്ദേഹം സ്വന്തമാക്കി. സ്ട്രൈക്കഴ്‌സ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിൽ ഹീറ്റ് 195 റൺസിന് ഓൾ ഔട്ടായി.