ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

ട്വന്റി ട്വന്റി ലോകക്കപ്പിലെ സെഞ്ച്വറിയന്മാർ..

കുട്ടി ക്രിക്കറ്റ്‌ ലോകക്കപ്പിന് കാലങ്ങൾക്ക് മുന്നേ തുടക്കം കുറിച്ചത് ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യത്തെ സെഞ്ച്വറി നേടി കൊണ്ട് സാക്ഷാൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ കൊളുത്തി വിട്ട വെടിക്കെട്ടോട് കൂടിയാണ്.9 എഡിഷൻകളിൽ നിന്നായി 10 താരങ്ങൾ ലോകക്കപ്പിൽ സെഞ്ച്വറി കുറിച്ചിട്ടുണ്ട്.11 വ്യക്തിഗത സെഞ്ച്വറികളും ലോകക്കപ്പുകളിൽ പിറന്നിട്ടുണ്ട്. 

ട്വന്റി ട്വന്റി ലോകക്കപ്പിൽ ഒന്നിൽ കൂടുതൽ സെഞ്ച്വറി നേടിയത് ഗെയ്ൽ മാത്രമാണ്.ലോകക്കപ്പ് ചരിത്രത്തിലെ ആദ്യത്തെ മത്സരത്തിലും 2016 ൽ ഇംഗ്ലണ്ടിനെതിരെ ഗ്രൂപ്പ്‌ സ്റ്റേജിൽ 183 റൺസ് പിന്തുടർന്ന് നേടിയ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറവി എടുത്ത ശതകങ്ങൾ.പ്രഥമ ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം അടുത്ത ലോകകപ്പ് സെഞ്ച്വറി പിറന്നത് 2010 ൽ സുരേഷ് റൈനയുടെ ബാറ്റിൽ നിന്നായിരുന്നു.ഇന്ത്യക്ക് വേണ്ടി t20i ക്രിക്കറ്റിൽ പിറവി എടുത്ത ആദ്യത്തെ സെഞ്ച്വറിയും ഇതായിരുന്നു.തൊട്ട് അടുത്ത ദിവസം തന്നെ സിമ്പാവേക്കെതിരെ മഹേലയും സെഞ്ച്വറി കുറിച്ചു.

2012 ട്വന്റി ട്വന്റി ലോകക്കപ്പിൽ ഒരൊറ്റ സെഞ്ച്വറി മാത്രമാണ് പിറന്നത്. ബ്രണ്ടൻ മക്കല്ലമാണ് ഈ സെഞ്ച്വറിയുടെ ഉടമ.123 റൺസാണ് ബംഗ്ലാദേശിനെതിരെ അദ്ദേഹം അടിച്ചു കൂട്ടിയത്. ട്വന്റി ട്വന്റി ലോകക്കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇന്നും ഇതാണ്.

2014 ലാണ് ആദ്യമായി ട്വന്റി ട്വന്റി ലോകക്കപ്പിലെ ഒരു മത്സരത്തിലെ രണ്ടാമത്തെ ഇന്നിങ്സിൽ ഒരു സെഞ്ച്വറി പിറക്കുന്നത്.ശ്രീലങ്കയുടെ 190 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് വേണ്ടി 116 റൺസ് എടുത്ത് പുറത്താകാതെ നിന്ന് അലക്സ്‌ ഹെയ്ൽസായിരുന്നു ഈ സെഞ്ച്വറിക്ക് ഉടമ.മൂന്നു ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ യുവ ഓപ്പനർ അഹ്‌മദ്‌ ഷെഹ്‌സാദ് കൂടി ട്വന്റി ട്വന്റി ലോകകപ്പിൽ സെഞ്ച്വറി കുറിച്ചു.ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നാ നേട്ടവും അന്ന് അദ്ദേഹം ഈ സെഞ്ച്വറിയിലൂടെ സ്വന്തമാക്കി .

2016 ൽ ഗെയ്ലിനെകൂടാതെ ബംഗ്ലാദേശി താരം തമീം ഇക്ബാലും സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.ഒമാൻ എതിരെയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.2021 ലേക്ക് എത്തുമ്പോൾ സെഞ്ച്വറികളുടെ ലിസ്റ്റിലേക്ക് ജോസ് ബറ്റ്ലർ കൂടി വന്നെത്തി.ശ്രീലങ്കക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി .തൊട്ട് അടുത്ത ലോകക്കപ്പിലെ ആദ്യത്തെ സെഞ്ച്വറി പിറന്നത് ദക്ഷിണ ആഫ്രിക്ക താരം റീലി റോസോടെ ബാറ്റിൽ നിന്നാണ്. ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.

2022 ലോകക്കപ്പിലാണ് ട്വന്റി ട്വന്റി ലോകക്കപ്പ് ഇത് വരെ കണ്ട ഏറ്റവും മികച്ച സെഞ്ച്വറി എന്ന് വ്യക്തിപരമായി ഞാൻ വിശേഷിപ്പിക്കുന്ന ആ സെഞ്ച്വറി പിറന്നത്. ക്രിക്കറ്റിൽ തനിക്ക് എന്തും വഴങ്ങുമെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണിച്ചു തന്ന ഗ്ലെൻ ഫിലിപ്സാണ് ഈ സെഞ്ച്വറിക്ക് ഉടമ.2 വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് എന്നാ നിലയിൽ ശ്രീലങ്കക്കെതിരെ കിവികൾ ബാറ്റ് ചെയ്യുമ്പോളാണ് അദ്ദേഹം ക്രീസിലേക്ക് എത്തുന്നത്.തനിക് യാതൊരു വിധ പിന്തുണയും ലഭിക്കാതെയിരുന്ന സാഹചര്യത്തിൽ 64 പന്തിൽ 104 റൺസ് സ്വന്തമാക്കി കൊണ്ടാണ് അദ്ദേഹം കളം വിടുന്നത്.

13 days to go for t20 world cup

Join our whatsapp link