അമദ് , അമോറിമിന്റെ ആദ്യ മാഞ്ചേസ്റ്റർ ഡേർബിയിൽ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം

അമദ്

അമദ് , അമോറിമിന്റെ ആദ്യ മാഞ്ചേസ്റ്റർ ഡേർബിയിൽ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം
Pic credit:X

അമദ് , അമോറിമിന്റെ ആദ്യ മാഞ്ചേസ്റ്റർ ഡേർബിയിൽ യുണൈറ്റഡിന് ത്രസിപ്പിക്കുന്ന വിജയം 

ടീം ലൈൻ അപ്പിൽ തന്നെ അമോറിം ഏവരയും ഞെട്ടിച്ചു.രാഷ്ഫോർഡും ഗാർനാച്ചോയും സ്‌ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല. പതിവ് പോലെ തന്നെ അമദ് മികവ് പുറത്തെടുത്തു. സിറ്റിയാണ് ആദ്യം ലീഡ് എടുത്തത്.

യുണൈറ്റഡിന്റെ കോർണർ പ്രതിരോധിക്കാൻ അറിയില്ല എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. ഈ പ്രീമിയർ ലീഗ് സീസണിൽ 8 മത്തെ കോർണർ ഗോളാണ് യുണൈറ്റഡ് വഴങ്ങിയത്. ഗാർഡിയോളാണ് സിറ്റിക്ക് ലീഡ് നേടികൊടുത്തത്. തുടർന്ന് രണ്ടാം പകുതിയിൽ ഒപ്പമെത്താൻ ലഭിച്ച സുവർണവസരം ബ്രുണോ പാഴാക്കി.

ഒടുവിൽ മത്സരത്തിന്റെ അവസാന വേളയിൽ ന്യുനസിന്റെ പിഴവ് അമദ് മുതലെടുത്തു. ന്യുനസ് നൽകിയ ബാക്ക് പാസ്സ് പിടിച്ചു എടുത്ത അമദിനേ പെനാൽറ്റി ബോക്സിൽ വീഴ്ത്തുകയല്ലാതെ വേറെ വഴി ഒന്നും ന്യുനസിന് ഉണ്ടായിരുന്നില്ല. ബ്രൂണോ പെനാൽറ്റിയിലൂടെ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. 

ഇഞ്ചുറി ടൈമിന്റെ ആദ്യ നിമിഷം. ലിസാൻഡ്രോ ബോക്സിലേക്ക് എന്നാ വണ്ണം ഒരു പന്ത് ഉയർത്തി നൽകുന്നു. അമദ് കൃത്യമായി അത് പിടിച്ചു അടക്കുന്നു. ഒടുവിൽ എഡഴ്സനെ മറികടന്നു ഗോൾ പോസ്റ്റിലേക്ക്. മഞ്ചേസ്റ്ററിനെ അമദ് ചുവപ്പിച്ചിരിക്കുന്നു.