ലെജന്ഡ്സ് ലീഗിൽ ശ്രീശാന്തും ഗംഭീറും തമ്മിലടി, എന്താണ് സംഭവിച്ചത് എന്ന് പരസ്യമായി പറഞ്ഞു ശ്രീശാന്ത്.
ലെജന്ഡ്സ് ലീഗിൽ ശ്രീശാന്തും ഗംഭീറും തമ്മിലടി, എന്താണ് സംഭവിച്ചത് എന്ന് പരസ്യമായി പറഞ്ഞു ശ്രീശാന്ത്.
ലെജന്ഡ്സ് ലീഗിൽ ശ്രീശാന്തും ഗംഭീറും തമ്മിലടി, എന്താണ് സംഭവിച്ചത് എന്ന് പരസ്യമായി പറഞ്ഞു ശ്രീശാന്ത്.
രണ്ടാം ലെജന്ഡ്സ് ലീഗ് സീസൺ നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്.ഗുജറാത് ജയന്റ്സിന്റെ താരമാണ് ശ്രീശാന്ത്. ഗംഭീർ ഇന്ത്യൻ ക്യാപിറ്റൽസിന്റെ നായകനും. മത്സരത്തിന് ഇടയിൽ ഇവർ പരസ്പരം കോർത്തു. അതിന്റെ വീഡിയോ ഇതാ..
Heated conversation between Gautam Gambhir and S Sreesanth in the LLC. pic.twitter.com/Cjl99SWAWK
— Mufaddal Vohra (@mufaddal_vohra) December 7, 2023
എന്താണ് അവിടെ സംഭവിച്ചത് എന്ന് വ്യക്തമാക്കുകയാണ് ശ്രീശാന്ത് ഇപ്പോൾ.
"തന്റെ സഹപ്രവർത്തകരുമായി ഒരു കാരണവുമില്ലാതെയാണ് അദ്ദേഹം തല്ല് കൂടുന്നത്.വീരു ഭായ് അടക്കമുള്ള മുതിർന്ന താരങ്ങളെ പോലും അദ്ദേഹം ബഹുമാനിക്കുന്നില്ല.ഇന്ന് സംഭവിച്ചതും അത് തന്നെയാണ്. യാതൊരു വിധ പ്രകോപനവുമില്ലാതെ അദ്ദേഹം എനിക്ക് നേരെ തീർത്തും അപമര്യാദയായ വാക്കുകൾ പറഞ്ഞു".
"ക്രിക്കറ്റ് ഫീൽഡിൽ അദ്ദേഹം പറയുന്ന വാക്കുകൾ ഉൾകൊള്ളാൻ കഴിയില്ല.ഒരു കാര്യവുമില്ലാതെ ഒരുപാട് പേർ എന്നെ തരം താഴ്ത്താൻ ശ്രമിക്കുന്നുണ്ട്.സഹപ്രവർത്തകരെ ബഹുമാനിക്കാത്തവൻ എന്തിന് ജനത്തിനെ പ്രതിനിധീകരിക്കണം.ബ്രോഡ്കാസ്റ്റിംഗിൽ വിരാടിനെ പറ്റി പറഞ്ഞാൽ അദ്ദേഹം അതിന് പകരം വേറെ എന്തെങ്കിലും പറയും.എനിക്ക് കൂടുതൽ ഒന്നും പറയാനില്ല "
മത്സരത്തിൽ ഗംഭീറിന്റെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചിരുന്നു.
— Out Of Context Cricket (@GemsOfCricket) December 7, 2023