തനിക്ക് ഇപ്പോഴും ഒരു അംഗത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഡേവിഡ് വാർണർ..

തനിക്ക് ഇപ്പോഴും ഒരു അംഗത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഡേവിഡ് വാർണർ..

തനിക്ക് ഇപ്പോഴും ഒരു അംഗത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഡേവിഡ് വാർണർ..
Pic credit:X

തനിക്ക് ഇപ്പോഴും ഒരു അംഗത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഡേവിഡ് വാർണർ..

ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓപ്പനർമാരിൽ ഒരാളാണ് ഡേവിഡ് വാർണർ. മൂന്നു ഫോർമാറ്റിലും ഒരേ പോലെ മികച്ച നിന്നിരുന്ന താരമാണ് അദ്ദേഹം. എന്നാൽ 2024 ട്വന്റി ട്വന്റി ലോകക്കപ്പോടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ശേഷം ഐ പി എൽ ലേലത്തിൽ താരത്തെ ആരും സ്വന്തമാക്കിയതുമില്ല.

പക്ഷെ ബിഗ് ബാഷ് ലീഗിൽ സ്ഥിതി വിത്യസ്തമാണ്. ഐ പി എല്ലിന് വേണ്ടതായവൻ ബിഗ് ബാഷ് ലീഗിൽ ആളി കത്തുകയാണ്.സിഡ്നീ തണ്ടഴ്‌സിന്റെ നായകനാണ് നിലവിൽ വാർണർ. ഈ സീസണിൽ നിലവിൽ ബിഗ് ബാഷ് ലീഗിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയതും അദ്ദേഹമാണ്.

ഇന്നത്തെ മത്സരത്തിൽ ഹരികെയ്നെസിന് എതിരെ 88 റൺസ് അദ്ദേഹം സ്വന്തമാക്കി.66 പന്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം.ഇന്നിങ്സിൽ 7 ഫോറും അദ്ദേഹം സ്വന്തമാക്കി. ഈ സീസണിൽ 300 റൺസ് സ്വന്തമാക്കിയ ആദ്യത്തെ താരവും വാർണറാണ്.

ഈ സീസണിൽ വാർണറിന്റെ ഇന്നിങ്സുകൾ ഇങ്ങനെ..

88*,50,49,86*,19,17,7