sa20 യിൽ ചാമ്പ്യൻമാരെ അടിച്ച തകർത്ത പ്രീടോറിയസ് ആരാണ്..

sa20 യിൽ ചാമ്പ്യൻമാരെ അടിച്ച തകർത്ത പ്രീടോറിയസ് ആരാണ്..

sa20 യിൽ ചാമ്പ്യൻമാരെ അടിച്ച തകർത്ത പ്രീടോറിയസ് ആരാണ്..
Pic credit:X

 sa20 യിൽ ചാമ്പ്യൻമാരെ അടിച്ച തകർത്ത പ്രീടോറിയസ് ആരാണ്..

നിലവിലെ ജേതാക്കളായ സൺ രൈസേഴ്സ് ഈസ്റ്റർൺ കേപ്പിന് നിലവിൽ sa20 കാര്യങ്ങൾ അത്ര എളുപ്പമല്ല. രണ്ട് കൊല്ലം ടീമിനെ മുന്നിൽ നിന്ന് നയിച്ച ബൗളിംഗ് നിര ഒരു 18 വയ്യസുകാരൻ മുന്നിൽ നിരായുധനാവുകയാണ്. എൽ പ്രിട്ടോറിയാസിനെ പറ്റി കൂടുതൽ അറിയാൻ അധികം കാലം ഒന്നും പിന്നോട്ട് പോകേണ്ടതില്ല.

മഫാകാ ഉദയം ചെയ്ത അണ്ടർ-19 ലോകക്കപ്പിലേക്ക് ഒന്ന് പോകാം. അവിടെ ബാറ്റ് കൊണ്ട് ഈ 18 വയസ്സുകാരൻ വിസ്മയം കാണിക്കുന്നുണ്ട്. മികച്ച ഒരു വിക്കറ്റ് കീപ്പർ കൂടിയായ താരം സെമി ഫൈനലിൽ ഇന്ത്യക്കെതിരെ അന്ന് 76 റൺസുകൾ നേടുന്നുണ്ട്. ഇതേ ഫോം sa20 യിലേക്ക് അദ്ദേഹം കൊണ്ട് വന്നിരിക്കുകയാണ്.

97 റൺസിന് എൽ പ്രീട്ടോറിയസ് എന്നാ ആ 18 വയസ്സുകാരൻ തന്റെ ആദ്യത്തെ sa20 ഇന്നിങ്സ് കളിച്ച ശേഷം കടന്നു പോവുകയാണ്. ഇന്നിങ്സിൽ 50 പന്തുകളാണ് അദ്ദേഹം നേരിട്ടത്.10 ഫോറും 6 സിക്സും അദ്ദേഹം സ്വന്തമാക്കി. തികച്ചും മികച്ച ഒരു ഇന്നിങ്സായിരുന്നു ഇത്.

Sa20 യിലെ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച സ്കോറാണ് ഇത്. ഏതു തരത്തിലുള്ള ഷോട്ടുകളും തന്നെ കൊണ്ട് കളിക്കാൻ സാധിക്കുമെന്ന് താരം തെളിയിക്കുന്നുണ്ട്.റിവേഴ്‌സ് സ്വീപ്, ഡ്രൈവ്, സ്വീപ്, പുൾ പല വിധ ഷോട്ടുകൾ അദ്ദേഹത്തിന്റെ ആവനായില്ലുണ്ട്. ഒന്ന് മൂർച്ച കൂട്ടി എടുത്താൽ ദക്ഷിണ ആഫ്രിക്കയുടെ മികച്ച താരങ്ങളിൽ ഒരാളാവാൻ പ്രിട്ടോറിയസിന് സാധിക്കും.