സ്കോട്ട്ലാൻഡിനെ 10 വിക്കറ്റിന് തകർത്ത് സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി ഇംഗ്ലീഷ് വനിതകൾ.
സ്കോട്ട്ലാൻഡിനെ 10 വിക്കറ്റിന് തകർത്ത് സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി ഇംഗ്ലീഷ് വനിതകൾ.
സ്കോട്ട്ലാൻഡിനെ 10 വിക്കറ്റിന് തകർത്ത് സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി ഇംഗ്ലീഷ് വനിതകൾ.
ടോസ് ലഭിച്ച സ്കോട്ട്ലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് അവർ സ്വന്തമാക്കി.33 റൺസ് നേടിയ ക്യാപ്റ്റൻ കാതറിൻ ബ്രയസാണ് ഇന്നിങ്സ് ടോപ് സ്കോറർ.ഇംഗ്ലണ്ടിന് വേണ്ടി എക്ലിസ്റ്റൺ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
സ്കോട്ട്ലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ t20 മത്സരം കളിക്കുന്ന താരമായി സാറ ബ്രയസ് മാറി.സ്കോട്ട്ലാൻഡ് ഇതിനോടകം തന്നെ ലോകക്കപ്പിൽ നിന്ന് പുറത്തായി കഴിഞ്ഞു.എന്നാൽ ഇംഗ്ലണ്ടിന് വലിയ മാർജിനിൽ ഒരു വിജയം സെമിയിലേക്ക് മുന്നേറാൻ അത്യാവശ്യമായിരുന്നു.അത് മനസിലാക്കി തന്നെ ഇംഗ്ലീഷ് ഓപ്പനർമാർ ബാറ്റ് വീശി.
ബൗചീർ വാട്ട് ഹോഡ്ജും തകർത്ത് അടിച്ചു. കൂട്ടത്തിൽ അപകടകാരി ബൗചീറായിരുന്നു. പവർപ്ലേയിൽ തന്നെ ഇംഗ്ലണ്ട് 66 റൺസ് അടിച്ചു കൂട്ടി. ബാക്കി എല്ലാം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു.
ഒടുവിൽ 10 മത്തെ ഓവറിൽ ഇംഗ്ലീഷ് വനിതകൾ ലക്ഷ്യം കണ്ടു. ബൗചീർ 62 റൺസുമായി പുറത്താവാതെ നിന്ന്. വാട്ട് ഹോഡ്ജും 51 റൺസുമായി പുറത്താവാതെ നിന്നു.ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ഒക്ടോബർ 15 ന്ന് വെസ്റ്റ് ഇൻഡീസുമായിയാണ്.