Monday, May 25, 2026
Breaking News
Uncategorized

​”സുനിൽ നരെയ്‌നും ഇല്ല, പാറ്റ് കമ്മിൻസുമില്ല! ഇമ്പാക്ട് സബ്ബില്ലാത്ത ഈ സീസണിലെ എന്റെ ബെസ്റ്റ് IPL XI!??

ഇന്ത്യൻ പ്രീമിയർ ലീഗ് 19 മത്തെ സീസൺ ഗ്രൂപ്പ്‌ സ്റ്റേജ് അവസാനിച്ചു. ഈ ഒരു സാഹചര്യത്തിൽ ഗ്രൂപ്പ്‌ സ്റ്റേജിലെ ഏറ്റവും മികച്ച ഇലവണെ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയാണ്. ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്. എന്റെ ഈ ഇലവനിൽ ഇമ്പാക്ട് സബ് ഉണ്ടായിരിക്കുന്നതല്ല. നാല് വിദേശ താരങ്ങൾ മാത്രമേ ടീമിൽ ഉണ്ടായിരിക്കുകയൊള്ളു. ചില താരങ്ങളേ ടീം കോമ്പിനേഷൻ വേണ്ടി ഒഴിവാക്കിയേക്കാം

1.𝗦𝗵𝘂𝗯𝗺𝗮𝗻 𝗚𝗶𝗹𝗹. (©)

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി മികച്ച ഫോമിലാണ് അദ്ദേഹം. ഒരു നായകൻ എങ്ങനെ ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്ന് അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഈ സീസണിൽ തന്റെ ടീമിനെ ടോപ് 2 വിൽ എത്തിക്കാനും ടീമിന് വേണ്ടി 600 ലധികം റൺസ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഗിൽ തന്നെയാണ് ഈ സീസണിലെ മികച്ച ഇലവനിലെ എന്റെ നായകൻ..

2.𝗩𝗮𝗶𝗯𝗮𝘃 𝗦𝘂𝗿𝘆𝗮𝘃𝗮𝗻𝘀𝗵𝗶

ഈ സീസണിൽ ഏറ്റവും നന്നായി കളിച്ച താരങ്ങളിൽ ഒരാൾ. രാജസ്ഥാൻ റോയൽസിന്റെ വിജയം ഈ 15 വയസുകാരന്റെ മികവിലാണ് എന്നത് അദ്ദേഹത്തിന്റെ ഈ സീസണിലെ ഇമ്പാക് വെളിവാക്കുന്നു. 50 ൽ അധികം സിക്സറുകൾ ഈ സീസണിൽ സ്വന്തമാക്കിയ ഇദ്ദേഹം ഗില്ലിന് ഒപ്പം ഓപ്പൺ ചെയ്താൽ ഏത് ഒരു ടീമും നിഷ്പ്രഭമാകും. ഒരുത്തൻ സ്ഥിരതയോടെ റൺസ് കണ്ടെത്തുമ്പോൾ മറ്റൊരുവൻ ഉയർന്ന റൺ റേറ്റോടെ റൺസ് കണ്ടെത്തുന്നു.ഓപ്പനിംഗിൽ സായി സുദർശൻ സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും ഒരു ബിഗ് ഹിറ്റരായ ഓപ്പനർ ഏത് ഒരു ടീമിനും മോഡേൺ t20 യിൽ അഭിവാജ്യമാണ്. അത് കൊണ്ട് തന്നെ ഗില്ലിന്റെ ഈ സീസണിലെ ക്യാപ്റ്റൻസി കൂടെ കണക്കിലെടുത്തു ഗില്ലിനെ ഉൾപെടുത്തിയതാണ്.

Other honourable mention for opening slots

Abhishek sharma

Kl Rahul

Mitchell Marsh

Virat Kohli

Prabhsimran Singh

3.𝗜𝘀𝗵𝗮𝗻 𝗞𝗶𝘀𝗵𝗮𝗻 (Wk)

ഈ സീസണിലെ ഏറ്റവും മികച്ച നമ്പർ 3.ടീമിന് എന്താണോ ആവശ്യം അത് വ്യക്തമായി തിരിച്ചു അറിഞ്ഞു ഇന്നിങ്സ് മുന്നോട്ടു കൊണ്ട് പോകാൻ കഴിവുള്ളവൻ. ചെന്നൈക്കെതിരെ പക്വതയോടെ കളിച്ച ഇന്നിങ്‌സും സീസണിന്റെ ആദ്യ പകുതിയിൽ രാജസ്ഥാൻ എതിരെ കളിച്ച ഇന്നിങ്സുമെല്ലാം ഉത്തമ ഉദാഹരണങ്ങൾ.കിഷൻ അല്ലാതെ മറ്റൊരു പേര് ഈ സ്പോട്ടിലേക്ക് ആലോചിക്കാൻ പോലും കഴിയില്ല.

4.𝗛𝗘𝗜𝗡𝗥𝗜𝗖𝗛 𝗞𝗟𝗔𝗔𝗦𝗘𝗡

ഈ സീസണിലെ ഏറ്റവും മികച്ച മധ്യ നിര താരം. അടിച്ചു കൂട്ടിയ റൺസും നേടിയെടുത്ത രീതികൾ എല്ലാം ക്രിക്കറ്റ്‌ പ്രേമികൾ ഈ സീസണിൽ കണ്ടതാണ്. അടിക്കേണ്ടത് അടിച്ചും നിൽക്കേണ്ടപ്പോൾ നിന്നും,എന്താണോ ഒരു മധ്യനിര താരത്തിൽ നിന്ന് ടീം ആവശ്യപെടുന്നത് അത് ഏറ്റവും നന്നായി ചെയ്ത താരം.ക്ലാസ്നെ അല്ലാതെ മറ്റാരെയും ഈ പൊസിഷനിലേക്ക് സങ്കലിപിക്കാൻ പോലും കഴിയില്ല. ഈ ഒരു ഇലവനിൽ എല്ലാവരും ഒരേ പോലും സമ്മതിക്കാൻ സാധ്യതയുള്ള താരവും ക്ലാസനായിരിക്കും.

5,6,7 പൊസിഷനുകൾ എന്റെ ഈ ഒരു ടീമിൽ ഓൾ റൗണ്ടർസിന് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ഏറ്റവും കൂടുതൽ തർക്കങ്ങൾ എന്റെ ഈ ഇലവനിൽ ഉണ്ടാവാൻ സാധ്യതയുള്ള ഇടവും ഇതാണ്

Axar patel

Krunal pandya

Nitish kumar reddy

Jamie overton

Jason holder

മുകളിൽ പറഞ്ഞ അഞ്ചു താരങ്ങളെ ഓൾ റൗണ്ടർ എന്നാ നിലയിൽ വ്യക്തിപരമായ മികച്ച നിന്നു എന്ന് പറയാൻ കഴിയു. ഗുജറാത് ടൈറ്റാൻസ് മികച്ച രീതിയിലേക്ക് മുന്നേറിയത് ഹോൾഡറിന്റെ വരവോട് കൂടിയാണ്.അവരുടെ വ്യക്തമായ ബാലൻസ് ഗുജറാത്ത്‌ കണ്ടെത്തിയതും ഹോൾഡറിലൂടെയാണ്. അക്സർ പട്ടേൽ തന്റെ ബാറ്റിംഗ് ഫോം മികച്ച രീതിയിലാണ് അവസാന മത്സരങ്ങളിൽ തിരിച്ചു എടുത്തുവെങ്കിലും ആദ്യ സമയങ്ങളിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോം ഇല്ലായ്മ അദ്ദേഹത്തെ തഴയാൻ എന്നെ നിർബന്ധമാക്കുന്നു. കൃനാൾ പാന്ധ്യ തന്റെ ടീമിന് എന്താണോ ആവശ്യം അത് കൃത്യ സമയത്ത് ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ചെയ്ത് കാണിച്ചിട്ടുണ്ട് ഈ സീസണിൽ.നിതീഷ് കുമാർ റെഡ്ഢി തന്റെ ബൗളിംഗ് കഴിഞ്ഞ കാലങ്ങളിലേക്കാൾ മെച്ചപെടുത്തി ടീമിന് ബാലൻസ് നൽകിയിട്ടുണ്ട്. പക്ഷെ ജാമി ഓവർട്ടൻ ചെന്നൈയ്ക്ക് എത്രമാത്രം മികച്ചവനായിരുന്നു എന്നും അദ്ദേഹം ടീമിന് നൽകിയ ഇമ്പാക്ട് എത്രത്തോളം ആണെന്ന് അദ്ദേഹം പരിക്ക് പറ്റി പുറത്ത് പോയതോടെ ഐ പി എൽ കണ്ടതാണ്.ഈ എല്ലാം സാഹചര്യങ്ങളും കണക്കിൽ എടുത്ത് എന്റെ ഓൾ റൗണ്ടർമാരെ ഞാൻ പ്രഖ്യാപിക്കുകയാണ്..

5.𝗞𝗿𝘂𝗻𝗮𝗹 𝗣𝗮𝗻𝗱𝘆𝗮

6.𝗝𝗮𝘀𝗼𝗻 𝗛𝗼𝗹𝗱𝗲𝗿

7.𝗝𝗮𝗺𝗶𝗲 𝗢𝘃𝗲𝗿𝘁𝗼𝗻

ഇനി നാല് ബൗളേർമാരെ കൂടി ഉൾപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ 8 മത് ഇറങ്ങുന്ന താരം ഒരു ബൗളിംഗ് ഓൾ റൗണ്ടർ എന്നാ രീതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്ന താരമാണെങ്കിൽ എന്റെ ഈ ഇലവൻ മികച്ച ഒരു ബാലൻസ് ലഭിക്കും.

𝟴.𝗝𝗼𝗳𝗿𝗲 𝗔𝗿𝗰𝗵𝗲𝗿

8 മത്തെ പൊസിഷനിൽ ഇറങ്ങി ടീമിന് ഏറ്റവും അവശ്യമുള്ള സമയത്ത് റൺസ് കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കും.എക്സ്പ്രസ്സ്‌ പേസുമായി ന്യൂ ബോളിൽ ഏത് ഒരു ബാറ്റരേയും അദ്ദേഹം വീഴ്ത്തുന്നത് ഈ സീസൺ കണ്ടതാണ്. ടീമിന് അവശ്യമുള്ളപ്പോൾ ഏറ്റവും മികച്ച രീതിയിൽ മുംബൈക്കെതിരെ കളിച്ചതും നമ്മൾ കണ്ടതാണ്.

നാല് വിദേശ താരങ്ങൾ മാത്രം ഉൾപെടുത്തുന്നത് കൊണ്ട് മാത്രമാണ് കാഗിസോ റബാഡയേ ഉൾപെടുത്താൻ കഴിയാത്തത്. പാറ്റ് കമ്മിൻസെക്കാൾ എക്സ്പ്രസ്സ്‌ പേസും അത് പോലെ ഗില്ലിനെ നായകനായി തിരഞ്ഞെടുത്തും കമ്മിൻസിനെ ഒഴിവാക്കാൻ എന്നെ നിർബന്ധിതമാകുന്നു.

𝟵.𝗕𝗵𝘂𝘃𝗻𝗲𝘀𝗵𝘄𝗮𝗿 𝗞𝘂𝗺𝗮𝗿

അർച്ചറിന് ഒപ്പം ന്യൂ ബോൾ എറിയാൻ പറ്റിയ താരത്തെയാണ് ഇനി വേണ്ടത്. സിറാജും ഭൂവിയും ഒരേ പോലെ നിലവിലെ സീസണിൽ മികച്ച നിൽക്കുന്നവരായിയാണ് എനിക്ക് തോന്നുന്നത്. അനുഭവ സമ്പത്തിന്റെ പേരിൽ എന്റെ ടീമിലേക്ക് ഞാൻ ഭൂവിയേ സ്വീകരിക്കുന്നു.

ഇതിനോടകം തന്നെ 4 മികച്ച പേസർമാർ ന്യൂ ബോൾ എറിയാനും ഡെത്തിലും മധ്യ നിരകളിലും എല്ലാം എറിയാൻ കഴിയുന്നവരെ ടീമിൽ എടുത്ത് കഴിഞ്ഞു. ഇനി വേണ്ടത് നല്ല രണ്ട് ഇന്ത്യൻ സ്പിന്നർമാരെയാണ്.എന്നാൽ നിർഭാഗ്യ വശാൽ ഈ സീസണിൽ മികച്ച രീതിയിൽ ഉടനീളം പന്ത് എറിഞ്ഞ ഒരു ഇന്ത്യൻ സ്പിന്നർ ഇല്ലായിരുന്നു.അത് കൊണ്ട് ഒരു ഫാസ്റ്റ്‌ ബൗളറേ കൂടെ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു.

10.𝗣𝗿𝗶𝗻𝗰𝗲 𝗬𝗮𝗱𝗮𝘃

പ്രിൻസ് യാദവ് ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ഏതു നിമിഷവും വന്നു ടീമിന് ബ്രേക്ക്‌ ത്രൂ നൽകാൻ കഴിവുള്ള താരം. അത് കൊണ്ട് തന്നെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന ടീമിലേക്ക് വിളി എത്തിയതും.

𝟭𝟭.𝗬𝘂𝘇𝗲𝗻𝗱𝗿𝗮 𝗖𝗵𝗮𝗵𝗮𝗹

യുവ താരമായ യഷ് രാജ് പുഞ്ച മികച്ച രീതിയിൽ ബൗൾ ചെയ്ത താരമാണ്. ടീമിന് വേണ്ടി ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ വിക്കറ്റും നേടി എടുത്തിട്ടുണ്ട്. ഒരു സ്പിന്നർ എന്നാ നിലയിൽ ഈ സീസണിൽ എന്നെ ഇമ്പ്രെസ്സ് ചെയ്ത താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ബിഷനോയി സീസണിന്റെ തുടക്കത്തിൽ മികച്ച രീതിയിൽ ബൗൾ ചെയ്തെങ്കിലും പിന്നീട് നിറമങ്ങി. ചാഹാലും കുൽദീപ്പും വരുൺ ചക്രവർത്തിയെല്ലാം തങ്ങളുടെ മികവിൽ നിന്ന് ഒരുപാട് അകലെ ആയിരുന്നു. എങ്കിലും ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ pure സ്പിന്നർ എന്നാ നിലയിൽ ചാഹാലിനെ ഉൾപെടുത്തുന്നു..

1.𝘚𝘏𝘜𝘉𝘔𝘈𝘕 𝘎𝘐𝘓𝘓©

2.𝘝𝘈𝘐𝘉𝘏𝘈𝘝 𝘚𝘜𝘙𝘠𝘈𝘝𝘈𝘕𝘚𝘏𝘐

3.𝘐𝘚𝘏𝘈𝘕 𝘒𝘐𝘚𝘏𝘈𝘕 (𝘞𝘒)

4.𝘏𝘌𝘐𝘕𝘙𝘐𝘊𝘏 𝘒𝘓𝘈𝘈𝘚𝘌𝘕.

5.𝘒𝘙𝘜𝘕𝘈𝘓 𝘗𝘈𝘕𝘋𝘠𝘈

6.𝘑𝘈𝘚𝘖𝘕 𝘏𝘖𝘓𝘋𝘌𝘙

7.𝘑𝘈𝘔𝘐𝘌 𝘖𝘝𝘌𝘙𝘛𝘖𝘕

8.𝘑𝘖𝘍𝘙𝘌 𝘈𝘙𝘊𝘏𝘌𝘙

9.𝘉𝘏𝘜𝘝𝘕𝘌𝘚𝘏𝘞𝘈𝘙 𝘒𝘜𝘔𝘈𝘙

10.𝘗𝘙𝘐𝘕𝘊𝘌 𝘠𝘈𝘋𝘈𝘝

11.𝘠𝘜𝘡𝘌𝘕𝘋𝘙𝘈 𝘊𝘏𝘈𝘏𝘈𝘓

ക്ഷമിക്കുക സുനിൽ നരേനെ, ഓവർട്ടനെ മാറ്റി വേണമെങ്കിൽ എനിക്ക് നിങ്ങളെ ഉൾപെടുത്താം.പക്ഷെ നിങ്ങൾ ഈ സീസണിൽ നിങ്ങളുടെ ഏറ്റവും മികച്ചത് നൽകിയതായി തോന്നിട്ടില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അത് കൊണ്ട് നിങ്ങളെ ഒഴിവാക്കുന്നു..എന്താണ് നിങ്ങളുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *