Thursday, June 4, 2026
Breaking News
Cricket

ഇന്ത്യയുടെ അടുത്ത t20 ക്യാപ്റ്റൻ ആര്??, ക്യാപ്റ്റൻസിയിൽ പുതിയ വഴിതിരിവുകളോ,ഇന്ത്യൻ t20 ക്യാപ്റ്റൻസി സാഗ ഒന്ന് പരിശോധിക്കാം..

2026 t20 ലോകക്കപ്പിൽ കിരീടം നേടിയ നായകനാണ് സൂര്യകുമാർ യാദവ്. പക്ഷെ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം കുറെ കാലമായി വളരെ മോശമായിരുന്നു. അത് കൊണ്ട് തന്നെ 2026 ഐ പി എൽ പ്രകടനം തന്റെ കരിയർ വിധി എഴുതുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐ പി എല്ലിൽ കൂടെ മോശം ഫോമായത് കൊണ്ട് താരത്തെ ബി സി സി ഐ നായക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ടീമിൽ നിന്ന് പോലും താരത്തെ ഒഴിവാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൂര്യക്ക് പകരം ആര്??..

പല വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്ത് വന്നുകൊണ്ടിരുന്നത്. സൂര്യക്ക് ഇംഗ്ലണ്ട് അയർലാൻഡ് പരമ്പരകളിൽ കൂടി അവസരം നൽകുമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ.സഞ്ജുവിനെ ഉപനായകനായി നിയമിക്കുമെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.സൂര്യ മോശം പ്രകടനം ഈ പരമ്പര പരമ്പരകളിൽ തുടർന്നാൽ സഞ്ജു നായകനായേക്കും.

പക്ഷെ നിലവിലെ സാഹചര്യം അതല്ല. സൂര്യയേ പുറത്താക്കിയ സ്ഥിതിക്ക് പുതിയ ഒരു നായകനെ തേടുകയാണ് ഇന്ത്യ. ശ്രേയസ് അയ്യർ തന്നെയാണ് നിലവിലെ ഏറ്റവും മികച്ച ചോയ്സായി സെലക്ടർ കാണുന്നത്. പക്ഷെ നേരിട്ട് താരത്തെ നായകനായി പ്രഖ്യാപിക്കുന്നതിനോട് എതിര് അഭിപ്രായങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അത് കൊണ്ട് തന്നെ നിലവിലെ ഉപനായകൻ അക്സർ പട്ടേൽ, ഇഷൻ കിഷൻ, തിലക് വർമ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ശ്രേയസ് അയ്യർ ഇന്ത്യൻ t20 നായകനാവുമെന്നാണ് റിപ്പോർട്ടുകൾ. തിലക് വർമ ഉപനായകനാവും

അയർലാൻഡ്, ഇംഗ്ലണ്ട് t20 പരമ്പരകൾക്കും ഏഷ്യൻ ഗെയിസിംനുമുള്ള ടീമിനെ ഇന്ത്യ ഇന്ന് പ്രഖ്യാപിക്കും. അതോടെ കൂടെ തന്നെ ഔദ്യോഗികമായി കാര്യങ്ങൾ വ്യക്തമാവും. കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *