Tuesday, March 24, 2026
Breaking News
Cricket, Indian Premier League

ഐ പി എല്ലിൽ വീണ്ടും ഒരു താരം പുറത്ത്, ഈ തവണ ആര്..

ഇന്ത്യൻ പ്രീമിയർ ലീഗ് ഈ സീസണിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ പരിക്കുകളും സൂപ്പർ താരങ്ങളുടെ അഭാവുമാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യാഷ് ദയാൽ ഈ സീസൺ ബാംഗ്ലൂരിന് വേണ്ടി കളിക്കില്ല. താരം ബാംഗ്ലൂരുമായി കരാറിൽ തുടരുക തന്നെ ചെയ്യും.

ഈ സീസണിൽ ഓരോ ടീമുകൾക്കും അവരുടെ പരിക്കുകളും പകരക്കാരും.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ്.

1.ആകാശ് ദീപ് (Ruled out) – യുവ താരം സൗരഭ് ഡ്യുബെയേ ടീമിൽ ഉൾപ്പെടുത്തി

2.ഹർഷിത് റാണ (എത്ര മത്സരങ്ങൾ നഷ്ടപെടുമെന്ന് ഔദ്യോഗിക അറിയിപ്പില്ല, പക്ഷെ സീസന്റെ അവസാനം താരം ലഭ്യമായേക്കും എന്നാണ് റിപ്പോർട്ടുകൾ.)

3.മതീഷ പാതിരാനാ (ഏപ്രിൽ പകുതിയാവുമ്പോഴേക്കും ടീമിനോപ്പം ചേരും)

സൺ രൈസേഴ്സ് ഹൈദരാബാദ്

1.പാറ്റ് കമ്മിൻസ് – സീസൺ പകുതിയോടെ ഇലവനിലേക്കെത്തുമെന്നാണ് നിലവിലെ റിപ്പോർട്ട്‌.

2.ജാക്ക് എഡ്വാർഡ്സ് – ruled out (ഡേവിഡ് പയ്ൻ പകരക്കാരനായി എത്തി )

രാജസ്ഥാൻ റോയൽസ്

1.സാം കറൻ (ruled out) – ഡസുൻ ഷനക പകരക്കാരനായി എത്തി.

റോയൽ ചലഞ്ചഴ്‌സ് ബാംഗ്ലൂർ

1.ജോഷ് ഹേസ്‌ൽവുഡ് – സീസന്റെ തുടക്കത്തിലേ കുറച്ചു മത്സരങ്ങൾ നഷ്ടമാകും

2.യാഷ് ദയാൽ – വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസൺ കളിക്കില്ല.

ചെന്നൈ സൂപ്പർ കിങ്‌സ്

1.നാഥൻ എല്ലിസ് – ruled out

ഡൽഹി ക്യാപിറ്റൽസ്

1.മിച്ചൽ സ്റ്റാർക്ക് – നിലവിൽ ജോലിഭാരം കാരണമാണ് സ്റ്റാർക്ക് ഐ പി എല്ലിന് എത്താത്. എന്നാൽ സീസന്റെ ഇടയിൽ അദ്ദേഹം ടീമിനോപ്പം ചേരുമെന്ന് തന്നെ കരുതാം.

പഞ്ചാബ് കിങ്‌സ്

1.ലോക്കി ഫെർഗുസൺ – തന്റെ പുതിയ മകനുമായി സമയം ചിലവഴിക്കുന്നതിന് വേണ്ടി ടൂർണമെന്റിന്റെ ആദ്യ ഭാഗത്ത് നിന്ന് വിട്ട് നിൽക്കുന്നു.

ലക്ക്നൗ സൂപ്പർ ജയന്റ്സ്

1.ജോഷ് ഇന്ഗ്ലിസ് – നിലവിൽ ടീമിനോപ്പം ഉണ്ടെങ്കിലും തന്റെ കല്യാണം പ്രമാണിച്ചു സീസൺ മുഴുവൻ അദ്ദേഹം ഉണ്ടായിരിക്കില്ല.

ഇവരിൽ ആരുടെ അഭാവമാണ് ടീമിനെ ബാധിക്കുന്നത് നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *