Tuesday, March 24, 2026
Breaking News
Cricket, Indian Premier League

ഐ പി എല്ലിൽ ഒരു വിപ്ലവകരമായ മാറ്റം ഈ സീസണിൽ സംഭവിക്കും, എന്താണ് അത് എന്ന് അറിയാൻ വായിക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19 മത്തെ സീസൺ മുന്നോടിയായി ഒരു ഗംഭീര നിയമം കൊണ്ട് വരുന്നു.രണ്ടാം ഇന്നിങ്സിൽ ബൗളിംഗ് ടീം നായകൻ പുതിയ ബോൾ ആവശ്യപ്പെടാം. പ്രത്യേകിച്ച് രാത്രി മത്സരങ്ങളിൽ ഡ്യുവിന്റെ പ്രശ്നങ്ങൾ ബൗളേർമാരെ ബാധികാറുണ്ട്. ഈ പ്രശ്നം തടയാൻ ഈ നിയമം ഉപോയിഗിക്കാം

രണ്ടാമത്തെ ഇന്നിങ്സിന്റെ പത്താമത്തെ ഓവറിന് ശേഷം ഫീൽഡിങ് ടീം നായകൻ വേണമെങ്കിൽ ബൗൾ മാറ്റാൻ അവശ്യപ്പെടാം. അതെ പ്രായത്തിലുള്ള ബൗൾ തന്നെയാകും ലഭിക്കുക.ഒരൊറ്റ തവണ മാത്രം ഈ നിയമം ഉപോയിഗിക്കാൻ കഴിയു.ഒരു ഓവറിന്റെ ഇടയിൽ ബൗൾ മാറ്റാൻ കഴിയില്ല. ഓവർ പൂർത്തിയായതിന് ശേഷം മാത്രമേ പുതിയ ഒരു പന്ത് നായകൻ ആവശ്യപെടാൻ കഴിയുകയുള്ളു.പത്താമത്തെ ഓവറിന് മുന്നേ നായകൻ ബോൾ മാറ്റം അവശ്യപ്പെടാൻ കഴിയില്ല.

ശേഷം പന്ത് മോശമായ അമ്പയർക്ക് അവരുടെ അധികാരം ഉപോയിഗിച്ചു വേണമെങ്കിൽ പന്ത് മാറ്റം. പക്ഷെ ഫീൽഡിങ് നായകന്റെ ആവശ്യം പ്രകാരം ഒരൊറ്റ തവണയേ ബോൾ മാറ്റാൻ കഴിയുകയൊള്ളു. ഈ നിയമത്തെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു. എന്താണ് അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *