Thursday, April 2, 2026
Breaking News
Cricket, Indian Premier League

ശ്രേയസിന്റെ പരിക്ക് ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..

പഞ്ചാബ് കിങ്സിനെ വർഷങ്ങൾക്ക് ശേഷം ഫൈനലിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് അയ്യർ. ബാറ്റ് കൊണ്ടും നായക മികവും കൊണ്ട് മുന്നിൽ നിന്ന് നയിച്ചെങ്കിലും ആർ സി ബി ക്ക് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നു. പുതിയ സീസണിൽ കഴിഞ്ഞ വർഷം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം തിരിച്ചു എടുക്കാൻ തന്നെയാണ് ശ്രേയസും കൂട്ടരും എത്തിയത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനെ തോൽപിച്ചു മികച്ച തുടക്കവും ലഭിച്ചു.

എന്നാൽ ഈ മത്സരത്തിൽ നായകൻ ശ്രേയസിന് പരിക്ക് ഏറ്റിരുന്നു. കൂപ്പർ കോനോളി അടിച്ചു പന്ത് നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന താരത്തിന്റെ കയ്യിൽ അടിക്കുകയായിരുന്നു. താരം മത്സരത്തിൽ തുടർന്ന് ബാറ്റ് ചെയ്തെങ്കിലും ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. മാത്രമല്ല മത്സരം ശേഷം നല്ലത് പ്രതീക്ഷിക്കാം എന്ന് മാത്രമാണ് ശ്രേയസ് പറഞ്ഞത്

ഈ വാക്കുകൾ ആരാധകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സന്തോഷകരമായ വാർത്തയാണ് പുറത്ത് വരുന്നത്.ശ്രേയസിന്റെ കൈയ്യുടെ സ്കാൻ പൂർണമായി വിജയിച്ചു. താരം നാളെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കും.ഇതാണ് ഈ സന്തോഷകരമായ വാർത്ത..

Leave a Reply

Your email address will not be published. Required fields are marked *