ഇന്ത്യൻ സൂപ്പർ ലീഗിൽ 50 ഗോളുകൾ നേടി ചരിത്രം സൃഷ്ടിച്ച് സുനിൽ ചേത്രി.

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 ഗോളുകൾ നേടി ചരിത്രം സൃഷ്ടിച്ച് സുനിൽ ചേത്രി.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 50 ഗോൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ താരമായി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ചേത്രി. ഹൈദരാബാദിനെതിരെ 87ആം മിനിറ്റിൽ ഉദാന്താ സിങ്ങിന്റെ അസിസ്റ്റിലാണ് ചേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ സുനിൽ ചേത്രിയുടെ ആദ്യത്തെ ഗോൾ മുംബൈ സിറ്റിക്കു വേണ്ടി കളിക്കുമ്പോൾ 2015 ഒക്ടോബർ 16നു ഡൽഹി ഡൈനാമോസിനെതിരെയായിരുന്നു.ആ മത്സരത്തിൽ രണ്ട് ഗോളുകൾ ചേത്രി തന്റെ പേരിൽ കുറിച്ചു.രണ്ട് സീസൺ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ച ചേത്രി 2017ൽ ബാംഗ്ലൂർ എഫ് സിയിലേക്ക് തിരിച്ചു വരുകയും 2017-18 ഐ എസ് എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇന്ത്യൻ താരമെന്നറെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു.14 ഗോളുകളാണ് ആ സീസണിൽ ബാംഗ്ലൂരിന് വേണ്ടി ചേത്രി അടിച്ചു കൂട്ടിയത്.എന്നാൽ 2-1 നു ഹൈദരാബാദിനെതിരെയുള്ള തോൽവി ബാഗ്ലൂരിന്റെ പ്ലേ ഓഫ്‌ സ്വപ്‌നങ്ങൾക്ക് വിലങ്ങു തടിയായി.

ഹൈദരാബാദിനു വേണ്ടി 16ആം മിനിറ്റിൽ ജാവിയർ സിവെറിയോയും 30ആം മിനിറ്റിൽ ജാവോ വിക്ടറും ഗോളുകൾ നേടി.16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഹൈദരാബാദ് എഫ് സി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ.16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി 3ആം സ്ഥാനത്താണ് ബാംഗ്ലൂർ എഫ് സി.