ഗെയ്‌ലിന് ഒപ്പമെത്തി ആരോൺ ജെയിംസ്, കാനഡയേ മറികടന്നു അമേരിക്ക് ലോകക്കപ്പിലെ ആദ്യത്തെ വിജയം.
ഗെയ്‌ലിന് ഒപ്പമെത്തി ആരോൺ ജെയിംസ്, കാനഡയേ മറികടന്നു അമേരിക്ക് ലോകക്കപ്പിലെ ആദ്യത്തെ വിജയം.
ഗെയ്‌ലിന് ഒപ്പമെത്തി ആരോൺ ജെയിംസ്, കാനഡയേ മറികടന്നു അമേരിക്ക് ലോകക്കപ്പിലെ ആദ്യത്തെ വിജയം.
ഐ സി സി ട്വന്റി ട്വന്റി ലോകക്കപ്പിന് ആവേശ തുടക്കം. ഉദ്ഘാടന മത്സരത്തിൽ കാനഡയേ മറികടന്നു യൂ. എസ്. എ. ലോകക്കപ്പിലെ ഇരുവരുടെയും ആദ്യത്തെ മത്സരം കൂടിയായിരുന്നു ഇത്.അമേരിക്കൻ ഉപനായകൻ ആരോൺ ജോൺസാണ് വിജയശില്പി.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് സ്വന്തമാക്കി.61 റൺസ് നേടിയ ഓപ്പനർ നവനീത് ദാലിവാലായിരുന്നു കാനഡീയൻ ടോപ് സ്കോറർ.51 റൺസുമായി നികൊളസ് കിർട്ടനും മികച്ചു നിന്ന്.16 പന്തിൽ 32 റൺസുമായി വിക്കറ്റ് കീപ്പർ ശ്രേയസ് മോവ ആഞ്ഞടിച്ചു.
195 റൺസ് പിന്തുടരാൻ ഇറങ്ങിയ യൂ. എസ്. എ ക്ക് തുടക്കം പിഴച്ചു. എന്നാൽ ആൻഡ്രിയസ് ഗോസിന് ഒപ്പം ഉപനായകൻ ആരോൺ ജോൺസ് കൂടി ചേർന്നതോടെ കഥ മാറി. യൂ എസ് എ ക്ക് വേണ്ടി ട്വന്റി ട്വന്റി വേഗതയേറിയ ഫിഫ്റ്റിയുമായി ആരോൺ ജോൺസ് തകർത്ത് അടിച്ചു. ഗോസ് മികച്ച പിന്തുണ നൽകി.
ഇതിനിടയിൽ ആരോൺ ജോൺസ് ഒരു ട്വന്റി ട്വന്റി ലോകക്കപ്പ് റെക്കോർഡ് കൂടി സ്വന്തമാക്കി.ഒരു ട്വന്റി ട്വന്റി ലോകക്കപ്പ് മത്സരത്തിൽ 10 സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം താരം എന്നതാണ് ഈ നേട്ടം. സാക്ഷാൽ ക്രിസ്ത്യൻ ഗെയ്ൽ മാത്രമാണ് ഇതിന് മുന്നേ ഈ നേട്ടത്തിൽ എത്തിയിട്ട് ഒള്ളത്.