പുരുഷ ബംഗ്ലാദേശ് ടീമിനെ പോലെ വനിതാ ടീമും, കൈയിലിരുന്ന വിജയം അയർലാൻഡ് വനിതകൾക്ക് സമ്മാനിച്ചു.

പുരുഷ ബംഗ്ലാദേശ് ടീമിനെ പോലെ വനിതാ ടീമും, കൈയിലിരുന്ന വിജയം അയർലാൻഡ് വനിതകൾക്ക് സമ്മാനിച്ചു.

പുരുഷ ബംഗ്ലാദേശ് ടീമിനെ പോലെ വനിതാ ടീമും, കൈയിലിരുന്ന വിജയം അയർലാൻഡ് വനിതകൾക്ക് സമ്മാനിച്ചു.
Pic credit:espncricinfo

ടോസ് നേടിയ ഐറിഷ് നായിക ഗാബി ലൂയിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.എടുത്ത തീരുമാനത്തെ പ്രതി മികച്ച രീതിയിൽ ഗാബി ലൂയിസ് ബാറ്റ് വീശി. 20 ഓവറിൽ അയർലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് സ്വന്തമാക്കി.45 പന്തിൽ 79 റൺസ് നേടിയ ലീഹ് പോളായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ.42 പന്തിൽ 60 റൺസ് നേടിയ ഗാബി ലൂയിസ് മികച്ച പിന്തുണ നൽകി.ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം,തൃസ്‌ന, ഫെർഡ്‌സ്, അക്തർ എന്നിവർ ഓരോ വീതം വീഴ്ത്തി.

170 റൺസ് പിന്തുടരാൻ ഇറങ്ങിയ ബംഗ്ലാദേശ് വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.അയർലാൻഡ് ഫീൽഡർമാരുടെ ചോരുന്ന കൈ കൂടിയായതോടെ മത്സരം ബംഗ്ലാദേശ് അനായാസം വിജയിക്കുമെന്ന് കരുതി. എന്നാൽ ബംഗ്ലാദേശ് പുരുഷ ടീമിനെ പോലെ അനായാസ വിജയത്തേ തോൽവിയിലേക്ക് വനിതാ ടീം തള്ളി വിട്ടു. മത്സരം അയർലാൻഡ് 12 റൺസിന് വിജയിച്ചു.

1 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്നാ നിലയിയിലായിരുന്നു ബംഗ്ലാദേശിന്റെ ഈ പരാജയത്തിലേക്കുള്ള കൂപ്പുക്കുത്തൽ.അയർലാൻഡിന് വേണ്ടി ഒർലയും കെല്ലിയും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി