ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ അഭിമാനമായി തീർന്ന സജ്ന നേടിയ നേട്ടം ഇന്നേ വരെ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ആരെ കൊണ്ടും കഴിയാത്തത്.

രണ്ടാം വനിതാ പ്രീമിയർ ലീഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഉദ്ഘാടന മത്സരം നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു.മത്സരത്തിൽ മുംബൈ വിജയിച്ചു. നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം.
അവസാന പന്തിൽ സിക്സ് നേടി കൊണ്ട് മുംബൈ വിജയം സ്വന്തമാക്കിയത്. മലയാളിയായ സജ്‌നയാണ് മുംബൈക്ക് വേണ്ടി ഈ സിക്സ് സ്വന്തമാക്കിയത്. ഇത് ഒരു ചരിത്ര നേട്ടം കൂടിയാണ്. എന്താണ് ഈ ചരിത്ര നേട്ടം എന്ന് പരിശോധിക്കാം.
ഒരു t20 ചെയ്‌സിലെ അവസാന പന്ത് തന്റെ ഇന്നിങ്സിലെ ആദ്യത്തെ പന്തായി നേരിട്ട് സിക്സ് അടിച്ചു ടീമിനെ വിജയിപ്പിച്ച ആദ്യത്തെ വനിതാ എന്നതാണ് ഈ നേട്ടം.സജ്‌ന ക്രീസിലേക്ക് എത്തിയപ്പോൾ മുംബൈക്ക് ജയിക്കാൻ വേണ്ടത് 1 പന്തിൽ 5 റൺസായിരുന്നു.വനിതാ പ്രീമിയർ ലീഗിൽ സജ്‌ന നേരിട്ട ആദ്യത്തെ പന്തും ഇതായിരുന്നു.വനിതാ പ്രീമിയർ ലീഗിലെ ഇന്നത്തേ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ യു. പി. വാരിയഴ്സിനെ നേരിടും.