വാർണർ ഫിഫ്റ്റി അടിച്ചു, പക്ഷെ തന്റെ ടീം തണ്ടെഴ്‌സ് തോൽവി രുചിച്ചു, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..

വാർണർ ഫിഫ്റ്റി അടിച്ചു, പക്ഷെ തന്റെ ടീം തണ്ടെഴ്‌സ് തോൽവി രുചിച്ചു, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..

വാർണർ ഫിഫ്റ്റി അടിച്ചു, പക്ഷെ തന്റെ ടീം തണ്ടെഴ്‌സ് തോൽവി രുചിച്ചു, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..
Pic credit:X

വാർണർ ഫിഫ്റ്റി അടിച്ചു, പക്ഷെ തന്റെ ടീം തണ്ടെഴ്‌സ് തോൽവി രുചിച്ചു, ബിഗ് ബാഷ് ലീഗ് വിശേഷങ്ങൾ..

ബിഗ് ബാഷ് ലീഗിലെ 25 മത്തെ മത്സരത്തിൽ ബ്രിസ്ബേയ്ൻ ഹീറ്റ്സും സിഡ്നി തണ്ടെരഴ്സും തമ്മിൽ ഏറ്റുമുട്ടി. മത്സരത്തിൽ ഹീറ്റ് വിജയിച്ചു. അഞ്ചു വിക്കറ്റിനായിരുന്നു ഹീറ്റ്സിന്റെ വിജയം.35 പന്തിൽ 72 റൺസ് നേടിയ ഹീറ്റ് താരം മാക്സ് ബ്രയന്റാണ് കളിയിലെ താരം.

ടോസ് നേടിയ ഹീറ്റ് നായകൻ കോളിന് മുൻറോ ബൗളിംഗ് തിരഞ്ഞെടുത്തു. പക്ഷെ തണ്ടെഴ്‌സ് മികച്ച രീതിയിൽ ബാറ്റ് വീശി.20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ അവർ 173 റൺസ് സ്വന്തമാക്കി.നായകൻ ഡേവിഡ് വാർണർ 36 പന്തിൽ 50 റൺസ് സ്വന്തമാക്കി. അദ്ദേഹം തന്നെയാണ് ഇന്നിങ്സ് ടോപ് സ്കോററും.ഹീറ്റിന് വേണ്ടി സ്പെൻസർ ജോൺസൻ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

18.5 ഓവറിൽ ഹീറ്റ് വിജയ ലക്ഷ്യം മറികടന്നു.35 പന്തിൽ 72 റൺസ് നേടിയ മാക്സ് ബ്രയന്റാണ് ഇന്നിങ്സ് ടോപ് സ്കോറർ.33 പന്തിൽ 48 റൺസ് റെൻഷാ ബ്രയന്റിന് മികച്ച പിന്തുണ നൽകി.തണ്ടെഴ്‌സിന് വേണ്ടി ലോക്കി ഫെർഗുസൺ 2 വിക്കറ്റ് സ്വന്തമാക്കി.

ഈ വിജയത്തോട് കൂടി നിലവിലെ ജേതാക്കളായ ഹീറ്റ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്കെത്തി.തണ്ടെഴ്‌സ് നിലവിൽ രണ്ടാം സ്ഥാനത്തുമാണ്.ബിഗ് ബാഷിൽ നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.45 ന്ന് റെനിഗെയ്ഡ്സും സ്കോർചേർസ് തമ്മിൽ ഏറ്റുമുട്ടും