3 വിക്കറ്റുമായി ഷമി തിളങ്ങി, പക്ഷെ ബംഗാൾ ക്വാർട്ടർ കാണാതെ പുറത്ത്. ഒപ്പം മറ്റു വിജയ് ഹസാരെ ട്രോഫി വിശേഷങ്ങൾ.
3 വിക്കറ്റുമായി ഷമി തിളങ്ങി, പക്ഷെ ബംഗാൾ ക്വാർട്ടർ കാണാതെ പുറത്ത്. ഒപ്പം മറ്റു വിജയ് ഹസാറേ ട്രോഫി വിശേഷങ്ങൾ.
3 വിക്കറ്റുമായി ഷമി തിളങ്ങി, പക്ഷെ ബംഗാൾ ക്വാർട്ടർ കാണാതെ പുറത്ത്. ഒപ്പം മറ്റു വിജയ് ഹസാറേ ട്രോഫി വിശേഷങ്ങൾ.
വിജയ് ഹസരെ ട്രോഫി പ്രീ ക്വാർട്ടറുകളിൽ ഹരിയാനക്കും രാജസ്ഥാനും വിജയം. ഹരിയാനാ ബംഗാളിന് 72 റൺസിന് തോൽപിച്ചു.രാജസ്ഥാൻ തമിഴ്നാടിനെ തോല്പിച്ചത് 19 റൺസിന്.രാജസ്ഥാൻ ക്വാർട്ടറിൽ വിദർഭയെയും ഹരിയാനാ ഗുജറാത്തിനെയും നേരിടും.
1.രാജസ്ഥാൻ vs തമിഴ് നാട്
ടോസ് നേടിയ തമിഴ് നാട് നായകൻ സൈ കിഷോർ ബൗളിംഗ് തിരഞ്ഞെടുത്തു.രാജസ്ഥാൻ 47.3 ഓവറിൽ 267 റൺസിന് പുറത്തായി. രാജസ്ഥാൻ വേണ്ടി അഭിജീത് ടോമാർ 111 റൺസ് സ്വന്തമാക്കി. നായകൻ മഹിപൽ ലോമറോർ 49 പന്തിൽ 60 റൺസ് സ്വന്തമാക്കി.തമിഴ് നാടിന് വേണ്ടി വരുൺ ചക്രവർത്തി അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ തമിഴ് നാട് 248 റൺസിന് ഓൾ ഔട്ടായി.52 പന്തിൽ 65 റൺസ് നേടിയ നാരായൺ ജഗദീശ്ശനായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ.
സെഞ്ച്വറി നേടിയ രാജസ്ഥാൻ താരം അഭിജീത് ടോമാറാണ് കളിയിലെ താരം.
2.ഹരിയാനാ vs ബംഗാൾ
ടോസ് നേടിയ ബംഗാൾ നായകൻ സുധിപ് കുമാർ ഗറാമി ബൗളിംഗ് തിരഞ്ഞെടുത്തു. ഹരിയാനാ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് സ്വന്തമാക്കി.64 റൺസ് നേടിയ നിഷാന്ത് സിന്ധുവാണ് ഇന്നിങ്സ് ടോപ് സ്കോറർ.ബംഗാളിന് വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ ബംഗാൾ 226 റൺസിന് ഓൾ ഔട്ടായി.57 റൺസ് നേടിയ അഭിഷേക് പോറലാണ് ഇന്നിങ്സ് ടോപ് സ്കോറർ.പാർത്ഥ വാട്സ് ഹരിയാനക്ക് വേണ്ടി മൂന്നു വിക്കറ്റ് സ്വന്തമാക്കി. അദ്ദേഹം തന്നെയാണ് കളിയിലെ താരവും.
ക്വാർട്ടർ ഫൈനലുകൾ ശനിയാഴ്ച ആരംഭിക്കും.