ഇത് ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്സോ, അതോ മികച്ച ഇന്നിങ്സോ എന്ന് ലോക ജേതാക്കൾ പറയും
ഇത് ചരിത്രത്തിലെ ഏറ്റവും മോശം ഇന്നിങ്സോ, അതോ മികച്ച ഇന്നിങ്സോ എന്ന് ലോക ജേതാക്കൾ പറയും
ഇന്ത്യയുടെ ലോക കപ്പ് സാധ്യതകളും ടീം സെലെക്ഷനുമെല്ലാം നടക്കുന്ന സാഹചര്യത്തിൽ ഒരു ക്രിക്കറ്റ് ഗ്രൂപ്പിൽ ഇങ്ങനെ കേൾക്കാൻ ഇടയുണ്ടായി. ഗില്ലും കോഹ്ലിയുമായിരിക്കും ഈ ലോകക്കപ്പിൽ ഇന്ത്യയുടെ "x" ഫാക്ടർ എന്ന്. എന്നാൽ ഞാൻ അവരോട് എല്ലാം പറയുകയുണ്ടായി കെ എൽ രാഹുൽ തന്നെയായിരിക്കും ഈ ലോകക്കപ്പിൽ ഇന്ത്യയുടെ ഭാവി നിശ്ചയിക്കാൻ പോകുന്ന താരമെന്ന്.
അന്ന് ഒട്ടേറെ അപഹാസങ്ങൾ ഏൽക്കേണ്ടി വന്ന ഒരു ക്രിക്കറ്റ് പ്രേമി എന്നിലുണ്ടായിരുന്നു. മറ്റു ഫോർമാറ്റുകളിലെ അയാളുടെ മോശം ഫോം കഴിഞ്ഞ ലോകക്കപ്പിന് ശേഷമുള്ള ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന മധ്യനിര താരത്തെ അംഗീരിക്കാൻ ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ പോലും തയ്യാറായില്ലെന്നത് അന്നും എന്നെ വേദനപെടുത്തിയിരുന്നു.
പാകിസ്ഥാനെതിരെ ഏഷ്യ കപ്പിൽ അയാൾ നേടിയ സെഞ്ച്വറി പോലും പല കോണുകളിൽ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രം കളിക്കുന്നവൻ എന്ന് മുദ്ര കുത്തപെടുത്തി.
എന്നാൽ തന്റെ വിമർശകരെ പോലും അയാൾ ആരാധകരാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തന്റെ ടീമിന് വേണ്ടി കൃത്യമായ ഇന്നിങ്സുകൾ അയാൾ സ്വന്തം പേരിൽ കുറിച്ചു കൊണ്ടിരുന്നു. ഫൈനൽ ഓവറുകളിൽ ആഞ്ഞു അടിക്കാനും തകർന്നു കിടക്കപ്പോൾ പാർട്ണഷിപ് ബിൽഡ് ചെയ്യാനും രാഹുലിന് സാധിച്ചു കൊണ്ടേയിരുന്നു.
ഫൈനലിൽ അയാൾ പൂർണമായി തന്റെ കൃത്യമായ റോൾ നിറവേറ്റി എന്ന് പറയാൻ കഴിയില്ല.താൻ കളിച്ച ഏറ്റവും മോശം ഇന്നിങ്സോ അതോ മികച്ച ഇന്നിങ്സോ എന്ന് ഇനി ലോക കിരീടം ജേതാക്കൾ പറയും.