സെവിയക്ക് യൂറോപ്പ ലീഗ് കിരീടം, ഫൈനൽ വീഡിയോ ഇതാ..

സെവിയക്ക് യൂറോപ്പ ലീഗ് കിരീടം, ഫൈനൽ വീഡിയോ ഇതാ..

സെവിയക്ക് യൂറോപ്പ ലീഗ് കിരീടം, ഫൈനൽ വീഡിയോ ഇതാ..

Sevilla and again, and again. The price is thier property, They won it for 7th time...

Yes, അതിനാടാകീയമായ പെനാൽറ്റി ഷൂട്ട്‌ ഔട്ടിന് ഒടുവിൽ സേവിയ്യക്ക് ഏഴാം യൂറോപ്പ ലീഗ് കിരീടം. മിശിഹാക്ക് ലോക കിരീടം സമ്മാനിച്ച മോന്റിയലിന്റെ പെനാൽറ്റിയിലൂടെയാണ് സേവിയ്യ തങ്ങളുടെ ഏഴാം കിരീടം സ്വന്തമാക്കിയത്.

ദി സ്പെഷ്യൽ വൺ ജോസെ മൗറീനോക്ക് പോലും യൂറോപ്പ ലീഗിന്റെ രാജാക്കന്മരെ തടയാൻ കഴിഞ്ഞില്ല. ഒരു യൂറോപ്യൻ ഫൈനലിൽ മൗറീനോ നേരിടുന്ന ആദ്യത്തെ തോൽവിയാണ് ഇത്.റെഗുലർ ടൈമിലും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.

പൗളോ ഡിബാലയിലൂടെ റോമാ 34 ആം മിനുട്ടിൽ ലീഡ് എടുത്തു.55 ആം മിനുറ്റിൽ മാഞ്ചിനിയുടെ ഓൺ ഗോളിൽ സെവിയ ഒപ്പമെത്തി.എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ റോമാ താരം സ്മാളിങ്ങിന്റെ ഹെഡർ ബാറിൽ തട്ടി മടങ്ങി.തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്‌ ഔട്ടിലേക്ക് ഒരിക്കൽ കൂടി മാഞ്ചിനി ദുരന്തനായകനായി.മാഞ്ചിനിയുടെ ഒപ്പം ഇബാനെസ് കൂടി പെനാൽറ്റി നഷ്ടപെടുത്തി.

മോന്റിയൽ എടുത്ത പെനാൽറ്റി റോമാ ഗോൾ കീപ്പർ റൂയി പാട്രിശ്യോ തടഞ്ഞിട്ട് എങ്കിലും ലൈൻ വിട്ട് പുറത്ത് വന്നതിനാൽ റീ ടേക്ക് വിളിച്ചു. റീ ടേക്കിൽ മോന്റിയൽ ബോൾ വലയിൽ എത്തിച്ചതോടെ സെവിയക്ക് 18 വർഷത്തിന് ഇടയിൽ ഏഴാം യൂറോപ്പ ലീഗ് കിരീടവും മൗറീനോക്ക് ആദ്യ യൂറോപ്യൻ ഫൈനൽ തോൽവിയും.

https://www.sonyliv.com/sports/football-uefa-europa-league-2022-23-1000222274

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here