ബംഗ്ലാദേശ് വനിതകളെ തൂത്തുവാരി അയർലാൻഡ് വനിതകൾ.

ബംഗ്ലാദേശ് വനിതകളെ തൂത്തുവാരി അയർലാൻഡ് വനിതകൾ.

ബംഗ്ലാദേശ് വനിതകളെ തൂത്തുവാരി അയർലാൻഡ് വനിതകൾ.
Pic credit:X

ബംഗ്ലാദേശ് വനിതകളെ തൂത്തുവാരി അയർലാൻഡ് വനിതകൾ.

ടോസ് നേടിയ അയർലാൻഡ് നായിക ഗാബി ലൂയിസ് ബൗളിംഗ് തിരഞ്ഞെടുത്തു.ബംഗ്ലാദേശ് വനിതകൾ 7 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് സ്വന്തമാക്കി.45 റൺസ് നേടിയ സോബ്ഹാന മോസ്റ്ററീയാണ് ബംഗ്ലാദേശ് ടോപ് സ്കോറർ അയർലാൻഡിന് വേണ്ടി ഒർലാ നാല് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയർലാൻഡ് വനിതകൾക്ക് കാര്യം എളുപ്പമായിരുന്നു. ഒരു വേള ബംഗ്ലാദേശ് വിജയം നേടും എന്ന് വരെ തോന്നിപ്പിച്ചു. എന്നാൽ അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കാൻ ബംഗ്ലാദേശ് വനിതകൾക്ക് സാധിച്ചില്ല. അയർലാൻഡിന് 4 വിക്കറ്റ് വിജയം.

36 റൺസ് നേടിയ ലോറ ഡെലെനിയാണ് അയർലാൻഡ് ടോപ് സ്കോറർ.രണ്ട് വിക്കറ്റ് സ്വന്തമാക്കിയ റബെയ ഖാനാണ് ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബൗളേർ. മൂന്നു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര അയർലാൻഡ് തൂത്തുവാരി.ഈ വർഷം ഇത് വരെ ഒരൊറ്റ ട്വന്റി ട്വന്റി മത്സരം പോലും ബംഗ്ലാദേശി വനിതകൾക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.

2023 ഡിസംബറിലാണ് ബംഗ്ലാദേശ് വനിതകൾ അവസാനമായി ഒരു ട്വന്റി ട്വന്റി മത്സരം വിജയിച്ചത്.ബംഗ്ലാദേശി വനിതകൾ അയർലാൻഡിനെതിരെ നടന്ന ഏകദിന പരമ്പര തൂത്തുവാരിയിരുന്നു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര തന്നെയായിരുന്നു അതും.