ഫോളോ ഓൺ വഴങ്ങുന്നു, അടുത്ത ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് നേടുന്നു, അപ്രവചനീയത തുടർന്ന് പാകിസ്ഥാൻ, ദക്ഷിണ ആഫ്രിക്ക പാകിസ്ഥാൻ വിശേഷങ്ങൾ..

Pic credit:X

ഫോളോ ഓൺ വഴങ്ങുന്നു, അടുത്ത ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് നേടുന്നു, അപ്രവചനീയത തുടർന്ന് പാകിസ്ഥാൻ, ദക്ഷിണ ആഫ്രിക്ക പാകിസ്ഥാൻ വിശേഷങ്ങൾ..

പാക്കിസ്ഥാൻ ക്രിക്കറ്റ്‌ എന്നും അപ്രവചനീയയിലൂടെയാണ് കടന്ന് പോകാറ്. ദക്ഷിണ ആഫ്രിക്കെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിലും കാര്യങ്ങൾ ഇത് പോലെയൊക്കെതന്നെയാണ്. ആദ്യത്തെ ഇന്നിങ്സിൽ 194 റൺസിന് ഓൾ ഔട്ടാവുന്നു.421 റൺസിന്റെ ലീഡ് വഴങ്ങുന്നു.

ദക്ഷിണ ആഫ്രിക്ക നായകൻ ടെമ്പ ബാവുമാ പാകിസ്ഥാനെ ഫോളോ ഓൺ ചെയ്യിപ്പിക്കുന്നു. എന്നാൽ ആദ്യ ഇന്നിങ്സിലെ പോലെ പാകിസ്ഥാനെ എറിഞ്ഞിടമെന്ന് കരുതിയ ബാവുമക്കും കൂട്ടർക്കും തെറ്റി.പാകിസ്ഥാൻ ശക്തമായി തിരിച്ചടിച്ചു.നിലവിൽ ആദ്യ ഇന്നിങ്സിൽ നേടിയതിനെക്കാൾ റൺസ് ആദ്യ കൂട്ടുകെട്ടിൽ പാകിസ്ഥാൻ സ്വന്തമാക്കി.

നായകൻ ഷാൻ മസൂദ് മുന്നിൽ നിന്ന് നയിച്ചു. നിലവിൽ സെഞ്ച്വറിയും കടന്ന് അദ്ദേഹം മുന്നേറുകയാണ്. സഹ ഓപ്പനർ ബാബർ അസം ഈ ടെസ്റ്റിലെ തന്റെ രണ്ടാമത്തെ ഫിഫ്റ്റി സ്വന്തമാക്കി.81 റൺസുമായി അദ്ദേഹം മടങ്ങി.

മൂന്നാം ദിവസം കളി നിർത്തുമ്പോൾ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സ് 1 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്നാ നിലയിലാണ്.102 റൺസുമായി നായകൻ ഷാൻ മസൂദ് ക്രീസിലുണ്ട്. 8 റൺസുമായി നൈറ്റ്‌ വാച്ച്മാൻ ഖുറം ശഹസദുമുണ്ട്. പാകിസ്ഥാൻ നിലവിൽ 208 റൺസ് പുറകിലാണ്.