ആരാധകാരുമായി ചർച്ചക്ക് തയാറായി ബ്ലാസ്റ്റേഴ്‌സ് ഉടമ
മഞ്ഞപ്പടയുടെ വിമർശനം ഫലം കണ്ടു, ചർച്ചക്ക് ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നൊരുക്കങ്ങളിൽ ആരാധകർ വളരെയേറെ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വരെ നിലവിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
മികച്ച താരങ്ങളെ വിറ്റഴിക്കുകയും എന്നാൽ എന്നാൽ നല്ല മികവ് പുലർത്തുന്ന താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ കഴിയാതിരുന്നതും, ടീമിന് നല്ലൊരു ട്രെയിനിങ് ഗ്രൗണ്ട് നൽകാൻ കഴിയാതിരുന്നതും ആരാധകരെ നല്ലപോലെ ചൊടിപ്പിച്ചിരുന്നു.
നിലവിൽ കിരീടമില്ലാത്ത ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരേ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ്.ഇതൊക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ പ്രകോപിപ്പിക്കുന്നതും.
സോഷ്യൽ മീഡിയയിൽ വലിയ വിമർശനം തന്നെ ആണ് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ ആയ നിഖിലിനു ഏൽക്കേണ്ടി വരുന്നത്.
നിലവിൽ അദ്ദേഹം ആരാധകരുടെ വിമർശനങ്ങളോടു പ്രതികരിച്ചിരിക്കുകയാണ്, ആരാധകരുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ടെന്നും ആരാധകരുമായി ഒരു തുറന്ന് ചർച്ചയ്ക്ക് തയ്യാറാണെന്ന് ആണ് ഒരു പ്രമുഖ മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
വലിയൊരു കുടുംബമാണ് കേരള ബ്ലാസ്റ്റേഴ്‌സ്,ആരാധകരും ഈ കുടുംബത്തിന്റെ ഒരു ഭാഗം തന്നെ ആണ് . ഓരോ കുടുംബത്തിലെ അംഗങ്ങളും തമ്മിൽ സന്തോഷങ്ങളും പരിഭവങ്ങളും നിരാശകളും എല്ലാം പങ്കുവക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ആരാധകർക്ക് സ്നേഹം പങ്കുവെക്കാൻ അവകാശമുള്ളത് പോലെ തന്നെ ആശങ്ക പങ്കുവെക്കാനും അവകാശമുണ്ട്.അത് എനിക്ക് മനസ്സിലാകും.ആരാധകരുമായി തുറന്ന ചർച്ചക്ക് ഞങ്ങൾ തയ്യാറാണ്. അത് ഉടനെ ഉണ്ടാകും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.