സ്മൃതി മന്ദാനയുടെ സെഞ്ച്വറി പാഴായി, ഓസ്ട്രേലിയ വനിതകൾ ഏകദിന പരമ്പര തൂത്തുവാരി..
സ്മൃതി മന്ദാനയുടെ സെഞ്ച്വറി പാഴായി, ഓസ്ട്രേലിയ വനിതകൾ ഏകദിന പരമ്പര തൂത്തുവാരി..
സ്മൃതി മന്ദാനയുടെ സെഞ്ച്വറി പാഴായി, ഓസ്ട്രേലിയ വനിതകൾ ഏകദിന പരമ്പര തൂത്തുവാരി..
ഇന്ത്യൻ വനിതകളും ഓസ്ട്രേലിയ വനിതകളും തമ്മിൽ നടന്ന ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ വനിതകൾ. മൂന്നാമത്തെ ഏകദിനം വിജയിച്ചത് 83 റൺസിന്
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഓസ്ട്രേലിയേ ബാറ്റിങ്ങിനയിച്ചു.ഓസ്ട്രേലിയ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് സ്വന്തമാക്കി.110 റൺസ് നേടിയ അന്നബെൽ സദർലാൻഡാണ് ഓസ്ട്രേലിയ ടോപ് സ്കോറർ.ഗാർഡനറും ക്യാപ്റ്റൻ മഗ്രത്തും ഫിഫ്റ്റി സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റ് സ്വന്തമാക്കി.
ഏകദിന പരമ്പരയിലെ ആശ്വാസ വിജയത്തിനായി ഇന്ത്യൻ വനിതകൾ റൺസ് പിന്തുടരാൻ ഇറങ്ങി.സ്മൃതി മന്ദാന മികച്ച രീതിയിൽ തന്നെ തുടങ്ങി.ഒൺ ഡൌണായി ഇറങ്ങിയ ഡിയോൾ മികച്ച പിന്തുണ നൽകി.എന്നാൽ 105 റൺസുമായി മന്ദാന പുറത്തായത്തോടെ ഓസ്ട്രേലിയ മത്സരത്തിൽ മുൻതൂക്കം സ്വന്തമാക്കി.ഒടുവിൽ 83 റൺസ് അകലെ ഇന്ത്യ പരാജയം സമ്മതിച്ചു.ഓസ്ട്രേലിയക്ക് വേണ്ടി ഗാർഡനർ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ഇതിനിടയിൽ ഓസ്ട്രേലിയ വനിതകൾ ഒരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി.വനിതാ ഏകദിന ക്രിക്കറ്റിലെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന 6മത്തെ വിക്കറ്റ് കൂട്ടുകെട്ട് എന്നതായിരുന്നു ഈ നേട്ടം.122 റൺസാണ് മഗ്രത്തും സദർലാൻഡും കൂടി അടിച്ചത്.
ആദ്യത്തെ രണ്ട് ഏകദിനങ്ങളും വിജയിച്ചു ഓസ്ട്രേലിയ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.