പ്രതിക റാവലിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയോ!, 2025 ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം.

പ്രതിക റാവലിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയോ!, 2025 ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം.

പ്രതിക റാവലിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയോ!, 2025 ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം.
Pic credit:X

പ്രതിക റാവലിൽ ഇന്ത്യ പുതിയ താരത്തെ കണ്ടെത്തിയോ!, 2025 ലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വിജയം.

വനിതാ ഏകദിന ക്രിക്കറ്റിൽ മികച്ച ഫോമിലാണ് പ്രതിക റാവൽ .ഇത് വരെ നാല് മത്സരങ്ങൾ മാത്രം താരം ഇന്ത്യൻ വനിത ടീമിന് വേണ്ടി കളിച്ചത്. ഈ നാല് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെയും അയർലാണ്ടിനെതിരെയുമായിരുന്നു ഈ ഏകദിനങ്ങൾ.

വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഈ താരത്തിന്റെ അരങ്ങേറ്റം.ആദ്യ മത്സരത്തിൽ 40 റൺസ് ഈ ഓപ്പനർ സ്വന്തമാക്കി. വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ തന്നെ രണ്ടാമത്തെ മത്സരത്തിൽ 76 റൺസും 2 വിക്കറ്റും ഈ ഡൽഹികാരി ഓപ്പനർ സ്വന്തമാക്കി. മൂന്നാമത്തെ മത്സരത്തിൽ 17 റൺസുമായി നിറമങ്ങി.

എന്നാൽ 2025 ൽ മികച്ച പ്രകടനത്തോടെ കൂടി തന്നെ പ്രതിക ആരംഭിച്ചിരിക്കുകയാണ്.അയർലാണ്ടിനെതിരെ 239 റൺസ് പിന്തുടർന്നപ്പോൾ 89 റൺസ് താരം സ്വന്തമാക്കി. മികച്ച സ്ട്രോക് പ്ലേയും ഷോട്ടുകളും ഈ 24 വയസ്സുകാരിയുടെ പക്കലുണ്ട്. മികച്ച എതിരാളികൾക്കെതിരെ കൂടി മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല ഇന്ത്യയുടെ ഭാവിയെന്ന് തന്നെയാവും ഈ താരം.മത്സരം ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു. തെജൽ 53 റൺസുമായി പ്രതികക്ക് മികച്ച പിന്തുണ നൽകി 

നേരത്തെ ടോസ് നേടിയ അയർലാൻഡ് ക്യാപ്റ്റൻ ഗാബി ലൂയിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.അയർലാൻഡ് വനിതകൾ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് സ്വന്തമാക്കി.129 പന്തിൽ 92 റൺസ് നേടിയ ഐറിഷ് നായിക ഗാബി ലൂയിസ് തന്നെയാണ് ഇന്നിങ്സ് ടോപ് സ്കോറർ.59 റൺസ് നേടിയ ലീ പോൾ ഗാബിക്ക് മികച്ച പിന്തുണ നൽകി.ഇന്ത്യക്ക് വേണ്ടി പ്രിയ മിശ്ര മികച്ച പിന്തുണ നൽകി.