ദീപ്തി ശർമക്ക് 6 വിക്കറ്റ്, ഒപ്പം ഒരു ഇന്ത്യൻ റെക്കോർഡും, വിൻഡിസ് വനിതകൾക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
ദീപ്തി ശർമക്ക് 6 വിക്കറ്റ്, ഒപ്പം ഒരു ഇന്ത്യൻ റെക്കോർഡും, വിൻഡിസ് വനിതകൾക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
ദീപ്തി ശർമക്ക് 6 വിക്കറ്റ്, ഒപ്പം ഒരു ഇന്ത്യൻ റെക്കോർഡും, വിൻഡിസ് വനിതകൾക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ..
വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്ത്യ ജയിച്ചത് അഞ്ചു വിക്കറ്റിന്.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായിക ഹെയലി മാത്യൂസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. വിൻഡിസ് വനിതകൾ 38.5 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായി.61 റൺസ് നേടിയ ചിന്നലെ ഹെൻറിയാണ് ടോപ് സ്കോറർ.ഇന്ത്യക്ക് വേണ്ടി രേണുക താകുർ നാലും ദീപ്തി ശർമ 6 വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്ക് വേണ്ടി വനിതാ ഏകദിനത്തിൽ ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് നേട്ടം നേടിയ ബൗളേർ എന്നാ റെക്കോർഡ് ദീപ്തി സ്വന്തമാക്കി. 3 മത്തെ തവണയാണ് ദീപ്തി ഒരു ഏകദിനത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.വനിതാ ഏകദിന ക്രിക്കറ്റിൽ 6 വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കിയ ചരിത്രത്തിലെ ഒരെ ഒരു ഇന്ത്യൻ സ്പിന്നറും ദീപ്തിയാണ്.
163 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ വനിതകൾ 28.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.39 റൺസ് നേടിയ ദീപ്തി ശർമയാണ് ഇന്നിങ്സ് ടോപ് സ്കോറർ.