പറക്കും ക്യാച്ചുമായി മിന്നു മണി

പറക്കും ക്യാച്ചുമായി മിന്നു മണി
Pic credit:X

പറക്കും ക്യാച്ചുമായി മിന്നു മണി, തകർത്ത് അടിച്ചു ജെമിമ,ഇന്ത്യൻ വനിതകൾക്ക് 49 റൺസ് വിജയം 

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായിക ഹെയ്‌ലി മാത്യുസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ വനിതകൾ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് സ്വന്തമാക്കി.35 പന്തിൽ 73 റൺസ് നേടിയ ജെമിമാ റോഡ്രിഗസാണ് ഇന്ത്യൻ ഇന്നിങ്സ് ടോപ് സ്കോറർ.സ്മൃതി മന്ദാന 33 പന്തിൽ 54 റൺസ് സ്വന്തമാക്കിയിരുന്നു. സ്മൃതിയുടെ 28 മത്തെ ട്വന്റി ട്വന്റി ഫിഫ്റ്റിയായിരുന്നു ഇത്. ഹർമൻപ്രീതിനെ മറികടന്ന് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ t20 റൺസ് നേടുന്ന താരമായി സ്മൃതി മാറി.വെസ്റ്റ് ഇൻഡീസിന് വേണ്ടി റാംഹറാക്ക് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

196 റൺസ് പിന്തുടരാൻ ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ 146 മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞോളു.28 പന്തിൽ 52 റൺസ് നേടിയ ഡോട്ടിനാണ് വെസ്റ്റ് ഇൻഡീസ് ടോപ് സ്കോറർ.ഇന്ത്യക്ക് വേണ്ടി ടിറ്റസ് സതു മൂന്നു വിക്കറ്റ് സ്വന്തമാക്കി.ഇതിനിടയിൽ വളരെ മനോഹരമായ ഒരു ക്യാച്ച് മലയാളി താരം മിന്നു മണി സ്വന്തമാക്കി.ക്യാച്ച് കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക 

For the catch