വിജയ് ഹസാരെ ട്രോഫി വിശേഷങ്ങൾ..

ലോക റെക്കോർഡ് തകർത്ത് കരുൺ നായർ,ഹാട്ട്രിക്ക് സെഞ്ച്വറിയുമായി പ്രഭ്സിമ്രാൻ, മുന്നിൽ നയിക്കുന്ന നായകനായി ശ്രേയസ് അയ്യർ, കേരളത്തിന് തകർപ്പൻ ജയം,വിജയ് ഹസാരെ ട്രോഫി വിശേഷങ്ങൾ..

വിജയ് ഹസാരെ ട്രോഫി വിശേഷങ്ങൾ..
Pic credit:X

ലോക റെക്കോർഡ് തകർത്ത് കരുൺ നായർ,ഹാട്ട്രിക്ക് സെഞ്ച്വറിയുമായി പ്രഭ്സിമ്രാൻ, മുന്നിൽ നയിക്കുന്ന നായകനായി ശ്രേയസ് അയ്യർ, കേരളത്തിന് തകർപ്പൻ ജയം,വിജയ് ഹസാരെ ട്രോഫി വിശേഷങ്ങൾ..

വിജയ് ഹസാരെ ട്രോഫിയിൽ ലോക റെക്കോർഡ് തകർത്ത് കരുൺ നായർ.പുറത്താവാതെ തുടർച്ചയായി ഏറ്റവും കൂടുതൽ ലിസ്റ്റ് -എ റൺസ് സ്വന്തമാക്കി എന്നതാണ് ഈ നേട്ടം.2010 ൽ ജെയിംസ് ഫ്രാങ്ക്‌ളിൻ സ്ഥാപിച്ച റെക്കോർഡാണ് പഴങ്കഥയായത്.കരുൺ നായറിന്റെ അവസാന 5 മത്സരങ്ങളിൽ പ്രകടനം ഇങ്ങനെ..

111*

44*

163*

111*

112 -ഇന്ന് യൂ പിക്കെതിരെ.

മത്സരം വിദർഭ വിജയിച്ചു 

ടോസ് നേടിയ ത്രിപുര ബൗളിംഗ് തിരഞ്ഞെടുത്തു. കൃഷ്ണ പ്രസാദിന്റെ 135 റൺസ് മികവിൽ കേരള 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് സ്വന്തമാക്കി.രോഹൻ കുന്നുമേൽ 66 പന്തിൽ 57 റൺസും നായകൻ സൽമാൻ നിസാർ 34 പന്തിൽ 42 റൺസും സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിൽ ത്രിപുര 182 റൺസിന് ഓൾ ഔട്ടായി.നിധീഷ് മൂന്നു വിക്കറ്റ് സ്വന്തമാക്കി.

മിസോറാമിനെ തമിഴ്നാട് പത്തു വിക്കറ്റിന് തോൽപിച്ചു. വരുൺ ചക്രവർത്തി 5 വിക്കറ്റ് സ്വന്തമാക്കി.

അസ്സാം മണിപൂരിനെ 6 വിക്കറ്റിന് തോൽപിച്ചു.

ഗോവ ഗുജറാത്തിനോട് 6 വിക്കറ്റിന് തോറ്റു.3 വിക്കറ്റ് നേടിയ ഗുജറാത്ത്‌ നായകൻ അക്സർ പട്ടേലാണ് കളിയിലെ താരം. വെടികെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന ഗുജറാത്ത്‌ കീപ്പർ ഉർവിൽ പട്ടേൽ 34 പന്തിൽ 61 റൺസ് സ്വന്തമാക്കി.

സുധിപ് കുമാറിന്റെ 107 റൺസ് മികവിൽ ബംഗാൾ ബീഹാറിനെ 6 വിക്കറ്റിന് തോൽപിച്ചു.ഒഡിഷ ഹരിയാനെയെ 4 വിക്കറ്റിന് തോൽപിച്ചു.

മുംബൈ പോണ്ടിചേരിയെ 163 റൺസിന് തോൽപിച്ചു.മുംബൈ നായകൻ ശ്രെയസ് അയ്യർ 137 റൺസ് സ്വന്തമാക്കി. സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കിന് പുറത്തായി.

സിക്കിം മേഘാലയാ 30 റൺസിന് തോൽപിച്ചു.നാഗാലാ‌ണ്ട് 229 റൺസിന് അരുണച്ചാൽ പ്രദേശിനെ തോൽപിച്ചു 

ഉത്തരഖണ്ഡ് ജാർഖണ്ടിനെ നാല് വിക്കറ്റിന് തോൽപിച്ചു. കിഷൻ 39 റൺസ് സ്വന്തമാക്കി.

ശുഭം ഖജുരിയുടെ 159 റൺസ് മികവിൽ ജമ്മു 337 റൺസ് സ്വന്തമാക്കിയെങ്കിലും ആശുതോഷ് സിംഗിന്റെ 127 ന്റെയും സഞ്ജീത് ദേശായുടെ 128 ന്റെ മികവിൽ ചത്തിസ്ഗർ 7 വിക്കറ്റ് വിജയം സ്വന്തമാക്കി.

ബറോഡാ മധ്യ പ്രദേശിനെ 84 റൺസിന് തോൽപിച്ചു.78 പന്തിൽ 87 റൺസും 24 റൺസ് വിട്ട് കൊടുത്തു മൂന്നു വിക്കറ്റും സ്വന്തമാക്കിയ ബറോഡാ നായകൻ ക്രുനാൾ പാന്ധ്യയാണ് കളിയിലെ താരം.

ഹിമാചൽ പ്രദേശ് സർവീസിസിനെ 32 റൺസിന് തോൽപിച്ചു .

സൗരാഷ്ട്ര കർണാടകയെ 60 റൺസിന് തോൽപിച്ചു.ജോഷിയുടെ 100 റൺസ് മികവിൽ റെയിൽവെയ്‌സിന്റെ 346 റൺസ് മറികടന്നു 1 വിക്കറ്റ് വിജയവുമായി രാജസ്ഥാൻ.

മഹാരാഷ്ട്ര 5 വിക്കറ്റിന് ആന്ധ്രയെ തോൽപിച്ചു.

പഞ്ചാബ് ഹൈദരാബാദിന് 80 റൺസിന് തോൽപിച്ചു. 426 റൺസ്സാണ് പഞ്ചാബ് സ്വന്തമാക്കിയിരുന്നത്.137 റൺസ് സ്വന്തമാക്കിയ പ്രഭ്സിമ്രാൻ സിങ്ങാന് ഇന്നിങ്സ് ടോപ് സ്കോറർ. നായകൻ അഭിഷേക് ശർമ 72 പന്തിൽ 93 റൺസും രമണദീപ് സിംഗ് 53 പന്തിൽ 80 റൺസും സ്വന്തമാക്കി.