കൊൽക്കത്ത നായകനാവാൻ അപ്രതീക്ഷിത താരം.,

കൊൽക്കത്ത നായകനാവാൻ അപ്രതീക്ഷിത താരം.

കൊൽക്കത്ത നായകനാവാൻ അപ്രതീക്ഷിത താരം.,
Pic credit:X

കൊൽക്കത്ത നായകനാവാൻ അപ്രതീക്ഷിത താരം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിലെ ജേതാക്കളാണ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ്. എന്നാൽ തങ്ങളുടെ നായകനെ കഴിഞ്ഞ ഐ പി എൽ ലേലത്തിൽ അവർ കൈവിട്ടിരുന്നു. മികച്ച ഒരു ടീമിനെ തന്നെ അവർക്ക് ലേലത്തിൽ തിരകെ എത്തിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഒരു നായകനെ അവർക്ക് ടീമിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

പല താരങ്ങളുടെയും പേരുകൾ കൊൽക്കത്ത നായകനായി പറഞ്ഞു കേട്ടിരുന്നു. വൻ തുകക്ക് വെങ്കിടെഷ് അയ്യറേ ടീമിൽ തിരകെ എത്തിച്ചത് നായകനാക്കാൻ എന്ന് വാർത്തകൾ ഉണ്ടായിരുന്നു. റിങ്കു സിംഗിന്റെ പേരും റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നു. നായകൻ അയ്യറും ഉപനായകൻ റിങ്കുവുമെന്ന് എന്നും റിപ്പോർട്ട്‌ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്. കൊൽക്കത്തയേ നയിക്കാൻ രഹാനെയേ നിയമിക്കാൻ പോകുന്നു എന്നതാണ് ഈ റിപ്പോർട്ട്‌.ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ സൗരവ് ഗുപ്തയുടേതാണ് ഈ റിപ്പോർട്ട്‌.രഹനേ നേരത്തെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനെ പ്ലേ ഓഫീലേക്ക് എത്തിച്ച നായകൻ കൂടിയാണ്.

രഹനേയുടെ ക്യാപ്റ്റൻസി മികവിനെ പറ്റി കൂടുതൽ പറയേണ്ടത് ഇല്ലാലോ. കൊൽക്കത്തയുടെ ഈ തീരുമാനത്തോടുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.