ബിഗ് ബാഷ് ലീഗിൽ മാക്സി ഷോ,സ്റ്റാർസിന് വിജയം.
ബിഗ് ബാഷ് ലീഗിൽ മാക്സി ഷോ,സ്റ്റാർസിന് സീസണിലെ രണ്ടാമത്തെ വിജയം.
ബിഗ് ബാഷ് ലീഗിൽ മാക്സി ഷോ,സ്റ്റാർസിന് സീസണിലെ രണ്ടാമത്തെ വിജയം.
ബിഗ് ബാഷ് ലീഗിലെ 28 മത്തെ മത്സരത്തിൽ മെൽബൺ സ്റ്റാർസ് സിഡ്നീ സിക്സയേഴ്‌സുമായി ഏറ്റുമുട്ടി. മത്സരത്തിൽ സ്റ്റാർസ് 16 റൺസിന് വിജയിച്ചു. സീസണിലെ സ്റ്റാർസിന്റെ മൂന്നാമത്തെ മാത്രം വിജയമാണ് ഇത്.സിക്സരെയ്‌സിന്റെ രണ്ടാമത്തെ തോൽവിയും.
ടോസ് നേടിയ സിക്സഴ്‌സ് നായകൻ ഹെൻറിക്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു. സ്റ്റാർസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് സ്വന്തമാക്കി.32 പന്തിൽ 58 റൺസ് നേടിയ മാക്സ്വെലായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ. 41 പന്തിൽ 48 റൺസ് നേടിയ വെബ്സ്റ്റർ മാക്സിക്ക് മികച്ച പിന്തുണ നൽകി.സിക്സ്യേഴ്‌സിന് വേണ്ടി സീൻ അബ്ബോട്ട് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ സിക്സഴ്‌സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് സ്വന്തമാക്കനെ കഴിഞ്ഞുള്ളു.44 പന്തിൽ 53 റൺസ് നേടിയ വിൻസാണ് ഇന്നിങ്സ് ടോപ് സ്കോറർ.വിൻസിന് ആരും തന്നെ മികച്ച പിന്തുണ നൽകിയില്ല.സ്റ്റാർസിന് വേണ്ടി സ്റ്റേകെട്ടെ മൂന്നു വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിൽ ഉടനീളം ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച മാക്സ്വെലാണ് കളിയിലെ താരം.32 പന്തിൽ 58 റൺസ് അദ്ദേഹം സ്വന്തമാക്കിയത്. കൂടാതെ രണ്ട് ക്യാച്ചും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.