തുടർച്ചയായി നാല് ലീഗ് മത്സരത്തിലും യുണൈറ്റഡിനെ തോൽപിച്ചു അർസേനൽ, റൂബൻ അമോറിമിന് ആദ്യത്തെ തോൽവി.

തുടർച്ചയായി നാല് ലീഗ് മത്സരത്തിലും യുണൈറ്റഡിനെ തോൽപിച്ചു അർസേനൽ, റൂബൻ അമോറിമിന് ആദ്യത്തെ തോൽവി.

തുടർച്ചയായി നാല് ലീഗ് മത്സരത്തിലും യുണൈറ്റഡിനെ തോൽപിച്ചു അർസേനൽ, റൂബൻ അമോറിമിന് ആദ്യത്തെ തോൽവി.
Pic credit:X

തുടർച്ചയായി നാല് ലീഗ് മത്സരത്തിലും യുണൈറ്റഡിനെ തോൽപിച്ചു അർസേനൽ, റൂബൻ അമോറിമിന് ആദ്യത്തെ തോൽവി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു അർസേനൽ. അർസേനലിന്റെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. അമോറിമിന്റെ കീഴിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ആദ്യത്തെ തോൽവിയാണ് ഇത്. മാത്രമല്ല ടെൻ ഹാഗ് ടീം വിട്ടതിന് ശേഷമുള്ള യുണൈറ്റഡിന്റെ ആദ്യത്തെ തോൽവിയുമാണ് ഇത്.

പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തുടർച്ചയായ നാല് ലീഗ് മത്സരങ്ങളിൽ യുണൈറ്റഡിനെ തോല്പിക്കുക എന്നാ നേട്ടം അർസേനൽ യുവനിര സ്വന്തമാക്കി. യുണൈറ്റഡ് അവസാനമായി പ്രീമിയർ ലീഗിൽ ആർസേനലിനെ തോല്പിച്ചത് 2022-23 പ്രീമിയർ ലീഗ് സീസണിലായിരുന്നു. അന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് വിജയം. തുടർന്ന് ഇത് വരെയും യുണൈറ്റഡിന് ആർസേനലിനെ കീഴടക്കാൻ കഴിഞ്ഞിട്ടില്ല.

കോർണറിലൂടെയായിരുന്നു ആർസേനലിന്റെ ഇന്നത്തെ ഗോളുകൾ.54 മത്തെ മിനുട്ടിൽ ടിമ്പർ ആദ്യത്തെ ഗോൾ നേടി.73 മിനുട്ടിൽ സാലിബ ഗോൾ നില പൂർത്തിയാക്കി.നിലവിൽ ആർസേനൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ 11 മത്തെ സ്ഥാനത്തുമാണ്.യുണൈറ്റഡിന്റെ അടുത്ത മത്സരം ഡിസംബർ 7 ന്ന് നോട്ടിങ്ഹാം ഫോറെസ്റ്റിനെതിരെയാണ്. കൂടുതൽ അപ്ഡേറ്റുകളക്കായി കാത്തിരിക്കാം.