പണമല്ല പാഷൻ ആണ് വലുതെന്ന് തെളിയിച്ച് അർജന്റീന താരങ്ങൾ
ഫുട്ബോൾ ലോകം ഇപ്പോൾ സൗദി പ്രൊ ലീഗിന്റെ പണകൊഴുപ്പിന് പിന്നാലെയാണ്. എന്നാൽ തങ്ങളുടെ പാഷൻ ആണ് പണത്തെക്കാൾ വലുതെന്ന് തെളിയിക്കുകയാണ് അർജന്റീന താരങ്ങൾ.ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചു അര്ജന്റീന മധ്യ നിര താരം റോഡ്രിഗോ ഡി പോളാണ് തനിക്കു ലഭിച്ച ഓഫർ നിരസിച്ചത്.
സൗദി ക്ലബ് ആയ അൽ അഹിലിയാണ് ഡീ പോളിന് വേണ്ടി രംഗത്തു വന്നത്. ഏകദേശം 32 മില്യൺ യൂറോയാണ് അതിലേറ്റിക്കോ മാഡ്രിഡ് താരത്തിനു വേണ്ടി അൽ അഹിലി ഓഫർ ചെയ്തത്. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.
അതിലേറ്റിക്കോ മാഡ്രിഡിന് വേണ്ടി 2021 മുതൽ 88 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.7 ഗോളും 10 അസ്സിസ്റ്റും ഈ കാലയളവിൽ ഈ മധ്യ നിര താരം സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന ലോകകപ്പ് സ്വന്തമാക്കിയതിൽ ഡീ പോൾ നിർണായക പങ്കു വഹിച്ചിരുന്നു.
മെസ്സിയെ കൂടാതെ ലോത്തരോ മാർട്ടിനെസ്,ഡിബാല, അക്യൂന, പരഡെസ്, ഡി മരിയ,ഒറ്റമെണ്ടി എന്നിവരും നേരത്തെ തന്നെ സൗദി ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ നിരസിച്ചിരുന്നു.
കൂടുതൽ ഫുട്ബോൾ വാർത്തകളാക്കായി xtremedesportes പിൻതുടരുക.