ആൻഫീൽഡിൽ ആവേശകരമായ സമനില സ്വന്തമാക്കി യുണൈറ്റഡ്.
ആൻഫീൽഡിൽ ആവേശകരമായ സമനില സ്വന്തമാക്കി യുണൈറ്റഡ്.
ആൻഫീൽഡിൽ ആവേശകരമായ സമനില സ്വന്തമാക്കി യുണൈറ്റഡ്.
മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിൽ കളിച്ച ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇത് എന്ന് തന്നെ പറയേണ്ടി വരും. ഏതു ഒരു യുണൈറ്റഡ് ആരാധകൻ ഈ മത്സരം യുണൈറ്റഡ് എത്ര ഗോളിന് തോൽവി രുചിക്കുമെന്ന് അറിയാൻ വേണ്ടി മാത്രം കാത്തിരുന്നതാണ്. പക്ഷെ ഈ സീസണിൽ ഇത് വരെ കണ്ട് യുണൈറ്റഡായിരുന്നില്ല ഇന്ന് കളത്തിൽ. മികച്ച ആത്മവിശ്വാസമുള്ള സംഘമായിരുന്നു ഇന്ന് അവർ.
ഈ ആത്മവിശ്വാസത്തിൽ നിന്ന് ഉടലെടുത്ത മികച്ച നീക്കങ്ങൾക്ക് ഒടുവിൽ ലിസാൻഡ്രോ 52 മത്തെ മിനുട്ടിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പക്ഷെ ആൻഫീൽഡിൽ അങ്ങ് തോറ്റു കൊടുക്കാൻ ലിവർപൂൾ ഒരുമക്കമായിരുന്നില്ല.59 മത്തെ മിനുട്ടിൽ ഗാക്പോ ലിവർപൂളിനെ ഒപ്പമെത്തിച്ചു. 70 മത്തെ മിനുട്ടിൽ സല പെനാൽറ്റിയിലൂടെ ലീഡ് സ്വന്തമാക്കി.
എന്നാൽ യുണൈറ്റഡ് വിട്ട് കൊടുക്കാൻ ഒരുക്കാമായിരുന്നില്ല. ആക്രമണങ്ങളുടെ ഫലം എന്നവണ്ണം യുണൈറ്റഡ് ഒപ്പമെത്തുന്നു. യുണൈറ്റഡിന്റെ ഈ സീസണിൽ മികച്ച താരം അമദായിരുന്നു ഈ ഗോളിന്റെ ഉടമ.80 മത്തെ മിനുറ്റിലായിരുന്നു ഈ ഗോൾ.
ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ മഗ്യറിന് ലഭിച്ച ആ ചാൻസ് മുതലാക്കിയിരുനെകിൽ യുണൈറ്റഡിന്റെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി അത് മാറിയേനെ.