വിജയം നേടി കേരള വിജയ് ഹസരെ ട്രോഫി അവസാനിപ്പിച്ചു, മികച്ച പ്രകടനം കാഴ്ച വെച്ച് മറ്റു ചില സൂപ്പർ താരങ്ങൾ, വിജയ ഹസരെ ട്രോഫി വിശേഷങ്ങൾ.
വിജയം നേടി കേരള വിജയ് ഹസരെ ട്രോഫി അവസാനിപ്പിച്ചു, മികച്ച പ്രകടനം കാഴ്ച വെച്ച് മറ്റു ചില സൂപ്പർ താരങ്ങൾ, വിജയ ഹസരെ ട്രോഫി വിശേഷങ്ങൾ.
വിജയം നേടി കേരള വിജയ് ഹസരെ ട്രോഫി അവസാനിപ്പിച്ചു, മികച്ച പ്രകടനം കാഴ്ച വെച്ച് മറ്റു ചില സൂപ്പർ താരങ്ങൾ, വിജയ ഹസരെ ട്രോഫി വിശേഷങ്ങൾ.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത കേരള 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് സ്വന്തമാക്കി. 88 റൺസ് നേടിയ മുഹമ്മദ് അസറുദിനായിരുന്ന ഇന്നിങ്സ് ടോപ് സ്കോറർ.മറുപടി ബാറ്റിങ്ങിൽ 41.2 ഓവറിൽ ബീഹാർ 133 റൺസിന് ഓൾ ഔട്ടായി. സർവാറ്റെയും ബാസിതും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.
അസം ഉത്തരഖണ്ടിനെ 6 വിക്കറ്റിന് തോൽപിച്ചു.ഉത്തരഖണ്ടിന് വേണ്ടി രവികുമാർ സമരത് 113 റൺസ് സ്വന്തമാക്കി.
ജാർഖണ്ഡ് ഗോവേയെ 31 റൺസിന് തോൽപിച്ചു. കിഷൻ 48 പന്തിൽ 48 റൺസ് സ്വന്തമാക്കി.102 റൺസ് നേടിയ ജാർഖണ്ഡ് ഓപ്പനർ ഉത്കർഷ് സിങ്ങാണ് കളിയിലെ താരം.
മണിപ്പൂർ ഹരിയാനയോട് 6 വിക്കറ്റിന് തോൽവി രുചിച്ചു. മണിപൂരിന് വേണ്ടി രക്സ് രാജ്‌കുമാർ 101 റൺസ് സ്വന്തമാക്കി.
ഗുജറാത് ഒഡിഷയെ 100 റൺസിന് തോൽപിച്ചു.ഓൾ റൗണ്ട് പ്രകടനവുമായി രവി ബിഷനോയി ഗുജറാത്തിന് വേണ്ടി കളനിറഞ്ഞു.40 റൺസും 4 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.ഗുജറാത്ത് നായകൻ അക്സർ പട്ടേൽ 18 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.
രജത് പതിഡറിന്റെ 132 റൺസ് മികവിൽ മധ്യ പ്രദേശ് ബംഗാളിനെ 6 വിക്കറ്റിന് തോൽപിച്ചു.ബംഗാളിന് വേണ്ടി ഷമി 34 പന്തിൽ 42 റൺസ് സ്വന്തമാക്കി. ബൗളിങ്ങിൽ ഒരു വിക്കറ്റും സ്വന്തമാക്കി.
റെയിൽവേസ് മഹാരാഷ്ട്രയെ 32 റൺസിന് തോൽപിച്ചു.റുതുരാജിന് 13 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞോളു.
സർവീസിസ് മേഖലായെ 7 വിക്കറ്റിന് തോൽപിച്ചു.
സിക്കിം രാജസ്താനെ 6 റൺസിന് തോൽപിച്ചു.
തനായി ത്യാഗരാജന്റെ 5 വിക്കറ്റ് മികവിൽ ഹൈദരാബാദ് അരുൺചൽ പ്രദേശിനെ 96 റൺസിന് ഓൾ ഔട്ടാക്കുകയും തുടർന്ന് മത്സരം 8 വിക്കറ്റിന് വിജയിക്കുകയും ചെയ്തു
ആയുഷ് മഹതൃയുടെ 148 റൺസ് മികവിൽ മുംബൈ സൗരാഷ്ട്രയെ 5 വിക്കറ്റിന് തോൽപിച്ചു.
മയങ്ക് അഗർവാളിന്റെ 116 റൺസ് മികവിൽ കർണാടക നാഗലാണ്ടിനെ 9 വിക്കറ്റിന് തോൽപിച്ചു.
മനൻ വോറയുടെ 107 റൺസിന്റെയും തുഷാർ ജോഷിയുടെ 131 റൺസിന്റെയും മികവിൽ ജമ്മുവിനെ ചന്ദിഗർ 7 വിക്കറ്റിന് തോൽപിച്ചു
തമിഴ്നാട് ചത്തിസ്ഗറിനെ 73 റൺസിന് തോൽപിച്ചു
വിദർഭ മിസൊറാമിനെ 10 വിക്കറ്റിന് തോൽപിച്ചു.
ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച നായകൻ ക്രുനാൾ പാന്ധ്യയുടെ മികവിൽ ബറോഡാ ഡൽഹിയെ 5 വിക്കറ്റിന് തോൽപിച്ചു.2 വിക്കറ്റും 35 റൺസുമാണ് അദ്ദേഹം സ്വന്തമാക്കിയത്.
അൻകിത് കൽസിയുടെ സെഞ്ച്വറി മികവിൽ ഹിമാചൽ പ്രദേശ് ആന്ധ്ര പ്രദേശിനെ 8 വിക്കറ്റിന് തോൽപിച്ചു.
പഞ്ചാബ് പുതുചേരിയെ 167 റൺസിന് തോൽപിച്ചു.അഭിഷേക് ശർമ 51 റൺസ് സ്വന്തമാക്കി. അർഷദീപ് നാല് വിക്കറ്റ് സ്വന്തമാക്കി.