ചേട്ടന്റെ ഇന്ത്യൻ ടീമിലേക്കുള്ള വിളി അണ്ടർ -19 ലോകക്കപ്പിൽ സെഞ്ച്വറി അടിച്ചു ആഘോഷിച്ചു സർഫാസ് ഖാന്റെ അനിയൻ.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് സർഫാസ് ഖാനെ തിരഞ്ഞെടുത്തത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഒരുപാട് കാലങ്ങളിലായി ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം.എന്നിട്ടും ഇന്ത്യൻ ടീമിലേക്കുള്ള വിളി അദ്ദേഹത്തെ തേടിയെത്തിയിരുന്നില്ല.ഒടുവിൽ രാഹുലിനും ജഡേജക്കും ഒരുമിച്ചു പരിക്ക് വന്നതോടെ സർഫാസിനെ ഇന്ത്യൻ ടീമിലേക്ക് ഉൾപ്പെടുത്തി.
അർഹിച്ച ഒരു സെലെക്ഷൻ തന്നെയാണ് ഇത്. രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം ലഭിക്കാൻ സാധ്യത കുറവാണ്. എന്നാൽ ചേട്ടന് ലഭിച്ച ഈ അംഗീകാരം അണ്ടർ-19 ലോകക്കപ്പിൽ റൺ മല തീർത്താണ് അനിയൻ മുഷീർ ഖാൻ ആഘോഷിക്കുന്നത്. ഈ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ച താരം അദ്ദേഹമാണ്. ബാറ്റ് ചെയ്യാൻ ലഭിച്ച നാല് അവസരങ്ങളിൽ മൂന്നിലും അദ്ദേഹം 50 റൺസിന് മുകളിൽ സ്കോർ ചെയ്തു കഴിഞ്ഞു.
ഈ 50 കൾ രണ്ട് തവണ 100 ൽ എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അണ്ടർ-19 ലോകക്കപ്പിൽ കിവീസിനെതിരെ നടക്കുന്ന മത്സരത്തിലാണ് അദ്ദേഹം ഈ ലോകക്കപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി കുറിച്ചത്.ഇന്ത്യക്ക് വേണ്ടി ഒരു അണ്ടർ-19 ലോകക്കപ്പിൽ രണ്ട് സെഞ്ച്വറി കുറിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് മുഷീർ ഖാൻ.ശിഖർ ധവാനാണ് ആദ്യത്തെ താരം.