ബിഗ് ബാഷ് ലീഗിൽ ഗോൾഡൻ ഡക്കായി മിച്ചൽ മാർഷ്, ഈ സീസണിൽ ഗതിപിടിക്കാത്ത ഫ്രാസറും, ബി ബി എൽ വിശേഷങ്ങൾ.
ബിഗ് ബാഷ് ലീഗിൽ ഗോൾഡൻ ഡക്കായി മിച്ചൽ മാർഷ്, ഈ സീസണിൽ ഗതിപിടിക്കാത്ത ഫ്രാസറും, ബി ബി എൽ വിശേഷങ്ങൾ.
ബിഗ് ബാഷ് ലീഗിൽ ഗോൾഡൻ ഡക്കായി മിച്ചൽ മാർഷ്, ഈ സീസണിൽ ഗതിപിടിക്കാത്ത ഫ്രാസറും, ബി ബി എൽ വിശേഷങ്ങൾ..
ബോർഡർ ഗവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ നിന്ന് മോശം ഫോം കാരണം മാർഷ് പുറത്താക്കപ്പെട്ടിരുന്നു. അതിന് ശേഷം മാർഷ് കളിച്ച ആദ്യത്തെ കളിയായിരുന്നു ബി ബി എല്ലിൽ ഇന്ന് റെനിഗെയ്ഡ്സിനെതിരെ. സ്കോർചേർസിന് വേണ്ടിയാണ് മാർഷ് കളത്തിലേക്ക് ഇറങ്ങിയ. എന്നാൽ താരം ഗോൾഡൻ ഡക്കായി മടങ്ങി.
ഓസ്ട്രേലിയ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം എന്ന് വിശേഷിക്കപെട്ട താരമാണ് ജയ്ക് ഫ്രസർ മാക്ബർഗ്.എന്നാൽ ബിഗ് ബാഷിൽ താരം വളരെ മോശം ഫോമിലാണ്. റെനിഗെയ്ഡ്സിന് വേണ്ടി കളിക്കുന്ന താരം ഇപ്പോൾ വളരെ മോശം ഫോമിലാണ്. സ്കോർച്ചഴ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ താരം ഗോൾഡൻ ഡക്കായി മടങ്ങി.ഈ സീസണിൽ ഇത് വരെയുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ഇങ്ങനെയാണ്.
0,12,1,26,2,5,21
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനറിങ്ങിയ സ്കോർചേർസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് സ്വന്തമാക്കി.30 പന്തിൽ 51 റൺസ് നേടിയ ആഷ്ടൺ ആഗറാണ് ഇന്നിങ്സ് ടോപ് സ്കോറർ. റെനിഗെയ്ഡ്‌സിന് വേണ്ടി ആദം സാമ്പ മൂന്നു വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 4 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എന്നാ നിലയിലേക്ക് റെനിഗെയ്ഡ്സ് കൂപ്പുകുത്തി. പക്ഷെ ബിഗ് ബാഷ് കണ്ട ഏറ്റവും മികച്ച ഇന്നിങ്സ് കളിക്കാൻ ഒരുങ്ങുകയായിരുന്നു റെനിഗയ്ഡസ് നായകൻ സതർലാൻഡ്.സതർലാൻഡിന് ഒപ്പം റോജര്സ് കൂടി ചേർന്നതോടെ വിജയം റെനിഗെയ്ഡ്‌സിന് ഒപ്പം എത്തുമെന്ന് കരുതി. എന്നാൽ സതർലാൻഡ് 70 റൺസിൽ വീണു.പക്ഷെ റോജര്സ് റെനിഗെയ്ഡ്‌സിനെ വിജയത്തിലേക്ക് എത്തിച്ചു.