എർവിന്റെ പോരാട്ടം ഫലം കണ്ടില്ല,ഏഴു വിക്കറ്റുമായി റാഷിദ്, സിമ്പാവേയെ തോൽപിച്ചു അഫ്ഗാൻ..
എർവിന്റെ പോരാട്ടം ഫലം കണ്ടില്ല,ഏഴു വിക്കറ്റുമായി റാഷിദ്, സിമ്പാവേയെ തോൽപിച്ചു അഫ്ഗാൻ..
എർവിന്റെ പോരാട്ടം ഫലം കണ്ടില്ല,ഏഴു വിക്കറ്റുമായി റാഷിദ്, സിമ്പാവേയെ തോൽപിച്ചു അഫ്ഗാൻ..
അവസാന ദിവസം 78 റൺസ് കൂടി സ്വന്തമാക്കാൻ സിംമ്പാവേ ഇറങ്ങി. രണ്ടേ രണ്ട് വിക്കറ്റുകൾക്ക് വേണ്ടി അഫ്ഗാനിസ്ഥാൻ. ഫിഫ്റ്റി നേടി നിന്ന് നായകൻ എർവിനിലായിരുന്നു സിമ്പാവേയുടെ പ്രതീക്ഷ. 6 വിക്കറ്റ് നേടി നിന്ന റാഷിദിലായിരുന്നു അഫ്ഗാന്റെ പ്രതീക്ഷ.
ഒരു ത്രില്ലർ പ്രതീക്ഷച്ച ക്രിക്കറ്റ് ആരാധകരെ തീർത്തു നിരാശപെടുത്തുന്നതായി അഞ്ചാമത്തെ ദിവസം.വെറും 3 ഓവറിൽ തന്നെ അഫ്ഗാൻ വിജയം നേടി.ആദ്യം എൻഗാരവ റൺ ഔട്ടിലുടെ മടങ്ങി.അധികം വൈകാതെ തന്നെ നായകൻ എർവിനെയും റാഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കി.
ഇന്നിങ്സിലെ റാഷിദ് ഖാന്റെ 7 മത്തെ വിക്കറ്റായിരുന്നു ഇത്. മത്സരത്തിലെ 11 മത്തെ വിക്കറ്റും.ഏർവിന് 53 റൺസ് സ്വന്തമാക്കിയിരുന്നു. ആദ്യത്തെ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ടെസ്റ്റ് പരമ്പര അഫ്ഗാൻ 1-0 ത്തിന് സ്വന്തമാക്കി.
നേരത്തെ ട്വന്റി ട്വന്റി പരമ്പരയും ഏകദിന പരമ്പരയും അഫ്ഗാൻ വിജയിച്ചിരുന്നു.ട്വന്റി ട്വന്റി പരമ്പര 2-1 ന്ന് വിജയിച്ചപ്പോൾ ഏകദിന പരമ്പര 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്തു.