റൂബൻ അമോറിമിന്റെ ആദ്യത്തെ ഹോം പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് തകർപ്പൻ ജയം..

റൂബൻ അമോറിമിന്റെ ആദ്യത്തെ ഹോം പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് തകർപ്പൻ ജയം..

റൂബൻ അമോറിമിന്റെ ആദ്യത്തെ ഹോം പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് തകർപ്പൻ ജയം..
Pic credit:X

റൂബൻ അമോറിമിന്റെ ആദ്യത്തെ ഹോം പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് തകർപ്പൻ ജയം..

റൂബൻ അമോറിമിന്റെ ആദ്യത്തെ ഹോം പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിന് തകർപ്പൻ ജയം. എവർട്ടനെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്.യുണൈറ്റഡിന് വേണ്ടി സിർക്സീയും രാഷ്ഫോർഡും ഇരു ഗോൾ വീതം നേടി. രണ്ട് അസ്സിസ്റ്റുമായി ബ്രൂണോയും അമദും കളം നിറഞ്ഞു.

34 മത്തെ മിനുറ്റിലാണ് യുണൈറ്റഡ് ഗോൾ വേട്ട ആരംഭിച്ചത്. ബ്രൂണോ എടുത്ത കോർണറിൽ നിന്ന് രാഷ്‌ഫോഡ് ഗോൾ സ്വന്തമാക്കി. രണ്ടാമത്തെ ഗോളിനും അസ്സിസ്റ്റ്‌ നൽകിയത് ബ്രൂണോയായിരുന്നു.41 മ്മതെ മിനുട്ടിൽ സിർക്സീയാണ് ബ്രൂണോയുടെ അസ്സിസ്റ്റ്‌ ഗോളാക്കി മാറ്റിയത്.

സെക്കന്റ്‌ തുടങ്ങി ആദ്യ നിമിഷത്തിൽ തന്നെ അമദ് നൽകിയ അസ്സിസ്റ്റിലൂടെ രാഷ്‌ഫോംഡ് തന്റെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കി.വീണ്ടും അമദിന്റെ മറ്റൊരു അസ്സിസ്റ്റിൽ സിർക്സീ ഗോൾ പട്ടിക പൂർത്തിയാക്കി.64 മിനുറ്റിലായിരുന്നു സിർക്സീയുടെ ഈ ഗോൾ.

ഈ വിജയത്തോടെ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ടോപ് 10 ലേക്ക് എത്തി. നിലവിൽ 13 കളികളിൽ 19 പോയിന്റാണ് യുണൈറ്റഡിനുള്ളത്. യുണൈറ്റഡിന്റെ അടുത്ത മത്സരം ഡിസംബർ 5 ന്ന് പ്രീമിയർ ലീഗിൽ അർസേനലിനെതിരെയാണ്.