ശ്രീലങ്കയെ തകർത്ത് സാന്റ്നറുടെ ന്യൂസിലാൻഡ്,അത്ഭുത ക്യാച്ചുമായി നാഥൻ സ്മിത്ത്, വീഡിയോ ഇതാ.

ശ്രീലങ്കയെ തകർത്ത് സാന്റ്നറുടെ ന്യൂസിലാൻഡ്,അത്ഭുത ക്യാച്ചുമായി നാഥൻ സ്മിത്ത്, വീഡിയോ ഇതാ.

ശ്രീലങ്കയെ തകർത്ത് സാന്റ്നറുടെ ന്യൂസിലാൻഡ്,അത്ഭുത ക്യാച്ചുമായി നാഥൻ സ്മിത്ത്, വീഡിയോ ഇതാ.
Pic credit:X

ശ്രീലങ്കയെ തകർത്ത് സാന്റ്നറുടെ ന്യൂസിലാൻഡ്,അത്ഭുത ക്യാച്ചുമായി നാഥൻ സ്മിത്ത്, വീഡിയോ ഇതാ.

3 ട്വന്റി ട്വന്റിയും 3 ഏകദിനവും അടങ്ങുന്ന പരമ്പര കളിക്കാനാണ് ശ്രീലങ്ക ന്യൂസിലാണ്ടിൽ എത്തിയത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പര ന്യൂസിലാൻഡ് 2-1 ന്ന് വിജയിച്ചു. ഇപ്പോൾ ഇതാ ഏകദിന പരമ്പരയും ന്യൂസിലാൻഡ് സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ആദ്യത്തെ രണ്ട് മത്സരങ്ങൾ ന്യൂസിലാൻഡ് ഇതിനോടകം ജയിച്ചു കഴിഞ്ഞു.

മഴ മൂലം 37 ഓവർ മാത്രമായി കളി ചുരുക്കി. ടോസ് നേടിയ ശ്രീലങ്ക നായകൻ ചരിത് അസലങ്ക ന്യൂസിലാണ്ടിനെ ബാറ്റിങ്ങിനയിച്ചു.ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് സ്വന്തമാക്കി.63 പന്തിൽ 79 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് കിവീസ് ടോപ് സ്കോറർ.52 പന്തിൽ 62 റൺസ് നേടിയ മാർക്ക്‌ ചാപ്പ്മാൻ രചിൻ മികച്ച പിന്തുണ നൽകി.ശ്രീലങ്കക്ക് വേണ്ടി തീക്ഷണ നാല് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 142 റൺസിൽ പുറത്തായി.64 റൺസ് നേടിയ കമിണ്ടു മെൻഡിസാണ് ശ്രീലങ്ക ടോപ് സ്കോറർ. കിവീസിന് വേണ്ടി രൂർക്കേ 3 വിക്കറ്റ് സ്വന്തമാക്കി. അവസാന ഏകദിന മത്സരം ശനിയാഴ്ചയാണ്. ഇന്ത്യൻ സമയം രാവിലെ 6.30 ക്ക് ആമസോൺ പ്രൈം വിഡിയോയിൽ തത്സമയം കാണാം.

എന്നാൽ ഈ മത്സരത്തിൽ ഒരു അത്ഭുതകരമായ ക്യാച്ചും പിറന്നു. ഈ ക്യാച്ചിന്റെ വീഡിയോ ചുവടെ ചേർക്കുന്നു.