ഇന്നിങ്സ് തോൽവി പാകിസ്ഥാൻ ഒഴിവാക്കി, പക്ഷെ പരമ്പര തൂത്തുവാരി ദക്ഷിണ ആഫ്രിക്ക. അവസാന ടെസ്റ്റ് വിജയിച്ചത് 10 വിക്കറ്റിന്.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്ക് രാജാകീയമായി തന്നെയാണ് ദക്ഷിണ ആഫ്രിക്ക ചെന്ന് കേറുന്നത്.പാകിസ്ഥാനെതിരെയുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര അവർ തൂത്തുവാരി.ആദ്യ ടെസ്റ്റ് 2 വിക്കറ്റിനാണ് ദക്ഷിണ ആഫ്രിക്ക വിജയിച്ചത്. രണ്ടാം ടെസ്റ്റ് 10 വിക്കറ്റിനും.
ടോസ് നേടി ടെമ്പ ബാവുമയുടെ ദക്ഷിണ ആഫ്രിക്ക ബാറ്റിങ്ങിനിറങ്ങി.615 റൺസ് ടീം സ്വന്തമാക്കി.259 റൺസ് സ്വന്തമാക്കിയ റയാൻ റിക്കിൽടനായിരുന്നു ഇന്നിങ്സ് ടോപ് സ്കോറർ. നായകൻ ബാവുമാ തന്റെ മികച്ച ഫോം തുടർന്ന്.106 റൺസ് അദ്ദേഹം സ്വന്തമാക്കി. വിക്കറ്റ് കീപ്പർ ബാറ്റർ വേരിയനും 100 റൺസ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ 194 റൺസിന് പുറത്തായി.ഫോളോ ഓൺ വഴങ്ങിയ ശേഷം ശക്തമായ ഒരു ബാറ്റിംഗ് പ്രകടനം പാകിസ്ഥാൻ കാഴ്ച വെച്ച്.നായകൻ ഷാൻ മസൂദിന്റെ 145 റൺസ് മികവിൽ 57 റൺസ് ലീഡ് സ്വന്തമാക്കി. പക്ഷെ ദക്ഷിണ ആഫ്രിക്ക 10 വിക്കറ്റിന് മത്സരം വിജയിച്ചു.പാക് സൈം അയൂബ് ഇരു ഇന്നിങ്സിലും പരിക്ക് മൂലം ബാറ്റ് ചെയ്തില്ല.