ബുമ്ര കളിക്കും, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..

ബുമ്ര കളിക്കും, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..

ബുമ്ര കളിക്കും, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..
Pic credit:X

ബുമ്ര കളിക്കും, ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ..

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സന്തോഷ വാർത്ത. ജസ്‌പ്രിത് ബുമ്ര ഈ ടെസ്റ്റ്‌ മത്സരത്തിൽ തുടർന്ന് പങ്ക് എടുത്തേക്കും.താരം ബാറ്റ് ചെയ്യാനും സാധ്യതയുണ്ട്.രാവിലത്തെ പരിശോധനയിൽ താരം സുഖം പ്രാപിച്ചതായിയാണ് റിപ്പോർട്ട്‌.

ഇന്നലെ വൈകി ബുമ്ര സുഖം പ്രാപിക്കുന്നതായി റിപ്പോർട്ട്‌ ഉണ്ടായിരുന്നു.താരം ബാറ്റ് ചെയ്യുമെന്ന് അതെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം ബൗൾ ചെയ്തേക്കുമെന്നും ഈ റിപ്പോർട്ട്‌ പങ്ക് വെച്ചിരുന്നു. രാവിലെയാണ് കാര്യങ്ങൾ തീരുമാനിക്കുകയെന്നും ഈ റിപ്പോർട്ട്‌ സൂചിപ്പിച്ചിരുന്നു.

രാവിലെ നടത്തിയ പരിശോധനയിൽ ബുമ്ര സുഖം പ്രാപിച്ചിരിക്കുന്നു. ഇന്നലെ ഓസ്ട്രേലിയുടെ ആദ്യത്തെ ഇന്നിങ്സിലാണ് ബുമ്രക്ക് പരിക്ക് ഏൽക്കുന്നത്. ശേഷം ഇന്നലെ മത്സരത്തിൽ ബുമ്ര പങ്ക് എടുത്തിരുന്നില്ല. അദ്ദേഹം സ്കാനിങ്ങിനായി ഹോസ്പിറ്റലിലിലേക്ക് പോയിരുന്നു.

രണ്ടാം ദിവസം കളി ആരംഭിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്നാ നിലയിലാണ്.ഇന്ത്യക്ക് നിലവിൽ 145 റൺസിന്റെ ലീഡുണ്ട്.ജഡേജയും സുന്ദറുമാണ് ക്രീസിൽ. ഇരുവരും യഥാക്രമം 8 റൺസും 6 റൺസും സ്വന്തമാക്കിട്ടുണ്ട്