ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ഇന്ത്യ പാകിസ്ഥാൻ അറിയേണ്ടത് എല്ലാം...

ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ഇന്ത്യ പാകിസ്ഥാൻ അറിയേണ്ടത് എല്ലാം...

ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ഇന്ത്യ പാകിസ്ഥാൻ അറിയേണ്ടത് എല്ലാം...
Pic credit:X

ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ഇന്ത്യ പാകിസ്ഥാൻ അറിയേണ്ടത് എല്ലാം...

ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് ട്വന്റി ട്വന്റി ലോകക്കപ്പിൽ നടക്കാനിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനെ നേരിടുകയാണ്.രാത്രി 8 മണിക്കാണ് മത്സരം.സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം.

ഇന്ത്യ കഴിഞ്ഞ 5 ട്വന്റി ട്വന്റി മത്സരങ്ങളിലും വിജയിച്ചിരുന്നു. പാകിസ്ഥാനാവട്ടെ കഴിഞ്ഞ 5 ൽ അവസാന കളിച്ച മൂന്നു മത്സരങ്ങളിലും തോൽവി രുചിച്ചു.ട്വന്റി ട്വന്റി ലോകക്കപ്പിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒരൊറ്റ മത്സരം മാത്രമാണ് പാകിസ്ഥാൻ ജയിക്കാൻ കഴിഞ്ഞത്. ഈ ലോകക്കപ്പിൽ ഇന്ത്യ അയർലാൻഡിനോട് വിജയിച്ചു തുടങ്ങിയപ്പോൾ പാകിസ്ഥാൻ അമേരിക്കയോട് അട്ടിമറിക്കപെട്ട് കൊണ്ടാണ് തുടങ്ങിയത്.

ന്യൂയോർക്കിലാണ് മത്സരം.ഇത് വരെ ന്യൂയോർക്കിൽ നടന്ന എല്ലാ മത്സരത്തിലും ഫാസ്റ്റ് ബൗളേർമാർ അപ്രമാദിത്യം പുലർത്തിയിരുന്നു. ഇരു ടീമുകൾക്കും മികച്ച പേസ് ബൗളിംഗ് അറ്റാക്കുമുണ്ട് എന്ന് എടുത്ത് പറയേണ്ട കാര്യമില്ലലോ.ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല.

പാകിസ്ഥാൻ ടീമിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്.ആസം ഖാൻ പകരം ഇമാദ് വാസീം ടീമിലേക്ക് എത്തിയേക്കും. പതിവ് പോലെ തന്നെ ഇന്ത്യയുടെ പ്രതീക്ഷ വിരാട് കോഹ്ലിയിലായിരിക്കും. മാത്രമല്ല ഹാർദിക് പാന്ധ്യയുടെ പ്രകടനവും നിർണായകമായേക്കും.

ഇന്നത്തെ മത്സരത്തിൽ എന്താണ് നിങ്ങളുടെ പ്രതീക്ഷകൾ 

Join our whatsapp group